തൃശ്ശൂരിൽ കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം സ്വർണവും പണവുമായി മുങ്ങി. ഭാര്യ ഒളിച്ചോടിയതറിഞ്ഞ നവവരനാകട്ടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലുമായി. ഒക്ടോബർ 25നാണ് പഴുവിൽ സ്വദേശിനിയുടെയും ചാവക്കാട്ടുകാരനായ യുവാവിന്റെയും വിവാഹം നടന്നത്.
വിവാഹത്തിന്റെ അന്ന് രാത്രി സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിറ്റേ ദിവസം വവാഹ സമ്മാനമായി ലഭിച്ച സ്വർണവും പണവുമായി കടന്നുകളയുകയായിരുന്നു. ഭർത്താവുമൊന്നിച്ച് ബാങ്കിലെത്തിയ യുവതി ഭർത്താവിന്റെ ഫോൺ വാങ്ങി ഇപ്പോൾ വരാമെന്ന് പറഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. കൂട്ടുകാരി ബാങ്കിൽ സ്‌കൂട്ടറിൽ എത്തിയിരുന്നു. ഇരുവരും ബസിൽ കോട്ടയത്തേക്കും പിറ്റേന്ന് രാവിലെ ട്രെയിനിൽ ചെന്നൈക്കും പോയി. ഇവിടെ നിന്ന് മധുരയിൽ പോയി മുറിയെടുത്ത് അവിടെ ചുറ്റിയടിക്കുകയായിരുന്നു.
ഭാര്യയെ കാണാതായതോടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ ആൻജിയോപ്ലാസ്റ്റിന് വിധേയനാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പോലീസ് അന്വേഷണത്തിൽ യുവതിയെയും കൂട്ടുകാരിയെയും കണ്ടെത്തി. നാട്ടിലെത്തിച്ച യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.