വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം; ഭർത്താവ് പിടിയിൽ

ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം. പി ആർ ശ്രീജയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഭർത്താവ് പൊട്ടനാനിക്കൽ അനിലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു പഞ്ചായത്ത് യോഗം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുഖത്തും പുറത്തുമായി ശ്രീജക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീജയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. അനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Read More

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ് തോമസ് ഐസക്ക് മടങ്ങിയത്. പരുക്ക് ഭേദമായതോടെ ജി സുധാകരന്‍ നാളെ ആശുപത്രി വിടും. രണ്ട് മാസം വിശ്രമത്തിലായിരിക്കും. ശുചിമുറിയില്‍ കാല്‍വഴുതി വീണാണ് പരുക്കേറ്റത്. ശനിയാഴ്ച രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരുക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ജി സുധാകരന്‍ തന്നെയാണ്…

Read More

മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കുറിപ്പ്; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോതമംഗലത്തെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ മരണത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്തിന് സമീപം വളയംകുളം സ്വദേശിയായ വിനീഷാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്. 33കാരനായ വിനീഷ് അവിവാഹിതനാണ്. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും മാനസയുടെ മരണം തന്നെ വേദനിപ്പിച്ചെന്നും ഇയാളുടെ കുറിപ്പിലുണ്ട്. നിർമാണ തൊഴിലാളിയായിരുന്നു വിനീഷ്.

Read More

വരാപ്പുഴ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ

  വരാപ്പുഴ പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിനോദ് കുമാർ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ. റായ്ഗഢിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാറിന്റെ മൃതദേഹം കണ്ടത്. തല്ലിക്കൊന്ന ശേഷം കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ട് പേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.

Read More

ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം; സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

  ജീവനക്കാരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതിവളപ്പിൽ കൂട്ടംകൂടുന്നത് വിലക്കി. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോടതിയിലേക്ക് വരരുത്. രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാരും അഭിഭാഷകരും ആർടി പിസിആർ പരിശോധന നടത്തണമെന്നും, മൂന്ന് പേരിൽ കൂടുതൽ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാർ സർക്കുലർ പുറത്തിറക്കി. അതേസമയം, ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയർത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ്…

Read More

പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ ജ്യൂസില്‍ വിഷം കലര്‍ത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പ്ലാമൂട്ടുക്കട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. പതിനഞ്ചുകാരിയായ പെണ്‍കുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

Read More

സസ്‌പെൻസ് അവസാനിച്ചു; ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി

  ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിന്റെ പേര് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും യുപി ഗവർണറുമായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ ഇന്നലെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് രാജിക്ക് പിന്നിലെന്ന് കരുതുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു രൂപാണിയുടെ രാജി പ്രഖ്യാപനം പ്രധാനമന്ത്രി പങ്കെടുത്ത സർദാർ ദാം…

Read More

കണ്ണൂരിൽ വൻ സ്വർണവേട്ട; 974 ഗ്രാം സ്വർണവുമായി കൂത്തുപറമ്പ് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്ന് വന്ന കൂത്തുപറമ്പ് സ്വദേശി നഫ്‌സീറിൽ നിന്ന് 974 ഗ്രാം സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 49 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കണ്ടൈത്തിയത്. കഴിഞ്ഞ ദിവസം ഒരു കോടിയിലേറെ വില മതിക്കുന്ന സ്വർണവുമായി മൂന്ന് പേർ പിടിയിലായിരുന്നു.  

Read More

രണ്ടാഴ്ച മുൻപ് സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നു; UDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്

UDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറെന്ന് പരാതി. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വാഴക്കാട് വാർഡിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടാഴ്ച മുൻപാണ് കാർത്തികേയൻ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് പ്രതിഷേധിച്ചായിരുന്നു പാർട്ടി മാറ്റം. ബൈക്കുകളിലെത്തിയ സംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി പലവിധ ഭീഷണികൾ നേരിടുന്നതായും കാർത്തികേയൻ പറഞ്ഞു. പോത്തൻകോട് പൊലീസിൽ പരാതി നൽകി.

Read More

കൂടുതൽ ഇളവുകൾ: പ്രവാസികളിൽ രോഗലക്ഷണമുള്ളവർക്ക് മാത്രം പരിശോധനയും സമ്പർക്ക വിലക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം തുടരും. അതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട സി കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടത   ബി കാറ്റഗറിയിൽ പത്ത് ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണുള്ളത്. കാസർഗോഡ് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളിലും അന്താരാഷ്ട്ര യാത്രികരിലും…

Read More