2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ, ഗായത്രി ഗോപി ചന്ദ് എന്നിവർക്ക് അർജുന പുരസ്‌കാരം നേടി. ആകെ 17 പേരാണ് അർജുന പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. പർവീർ സിംഗ് (അത്ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിംഗ്), നെഹ് നന്ദകുമാർ ചവാൻ (ഷൂട്ടിംഗ്) എന്നിവർക്കാണ്…

Read More

ഇന്ന് രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ മാനന്തവാടി താലൂക്കില്‍ 144 പ്രകാരം നിരോധനാജ്ഞ

മാനന്തവാടി:കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്ക്ഷൻ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. – പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച്…

Read More

ഒറ്റപ്പാലം കൊലപാതകം: ആഷിഖിനെ കൊന്നത് വിദേശത്ത് പോകുന്നത് സംബന്ധിച്ച തർക്കത്തിനിടെയെന്ന് പ്രതി

  ഒറ്റപ്പാലത്ത് ആഷിഖ് എന്ന യുവാവിനെ കൊലപ്പെടുത്താൻ കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ആഷിഖും ഫിറോസും. ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. വാക്കുതർക്കത്തിനിടെ തന്നെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി വാങ്ങി കഴുത്തിൽ തിരികെ കുത്തുകയായിരുന്നുവെന്ന് ഫിറോസ് മൊഴി നൽകി കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായ ഫിറോസിനെ ചോദ്യം…

Read More

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗികൾ 480

  സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം…

Read More

വഞ്ചനാ കേസ്: സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ചോദ്യം ചെയ്യൽ തടസ്സപ്പെടുത്തില്ല

വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അതേസമയം സണ്ണി ലിയോണിനെ ചോദ്യം ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ നടി വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പെരുമ്പാവൂർ സ്വദേശി ഷിയാസാണ് പരാതി നൽകിയത്. കേസിൽ സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു എന്നാൽ സംഘാടകരുടെ പിഴവിനെ തുടർന്നാണ് പരിപാടി നടക്കാതിരുന്നതെന്നാണ് നടി മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

Read More

‘ബാരൻ ട്രംപിനെ എവിടെ വച്ച് കൊല്ലാം’; വധഭീഷണി പുറത്തുവിട്ടത് ഇറാൻ മാധ്യമം, സ്ഥിരീകരിച്ച് സീക്രട്ട് സർവീസ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും ഇളയ മകൻ ബാരൻ ട്രംപിന്റെ ജീവനു ഭീഷണിയുയർത്തുന്ന തരത്തിലുള്ള വിഡിയോ ഇറാൻ ഔദ്യോഗിക മാധ്യമം സംപ്രേക്ഷണം ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് സ്ഥിരീകരിച്ചു. തങ്ങളുടെ സുരക്ഷാ പരിധിയിലുള്ള വ്യക്തികൾക്കു നേരെയുണ്ടാകുന്ന ഏതു ചെറിയ ഭീഷണിയെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സീക്രട്ട് സർവീസ് വക്താവ് നെറ്റ് ഹെറിങ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാനിലെ കടുത്ത യാഥാസ്ഥിതിക നിലപാടുകളുള്ള ഭരണകൂടവുമായി ചേർന്നുപ്രവർത്തിക്കുന്ന ഔദ്യോഗിക മാധ്യമമായ ഐആർഐബി…

Read More

ഐശ്വര്യ കേരള യാത്രയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് എം കെ മുനീർ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലെ പോസ്റ്ററിൽ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് എം കെ മുനീർ. പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിൽ മറ്റ് കക്ഷികൾക്ക് ആശങ്കയുണ്ടാകേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും അധികാരം ലഭിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. തെരഞ്ഞെടുപ്പിനെ നേരിടാൻ ലീഗ് സജ്ജമാണ്. സീറ്റുകളിൽ വലിയ അവകാശവാദം ഉന്നയിക്കില്ല. എന്നാൽ നിലപാട് അറിയിക്കും. സീറ്റിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കാനോ മുന്നണിയെ ദുർബലപ്പെടുത്താനോ ശ്രമിക്കില്ലെന്നും മുനീർ പറഞ്ഞു.

Read More

സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയത് അറിഞ്ഞു; കൊല്ലത്ത് പത്താംക്ലാസുകാരി കിണറ്റിൽ ചാടി മരിച്ചു

  കൊല്ലം പുത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി മാതാപിതാക്കളുടെ കൺമുന്നിൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിന് പുറത്തുപോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ. പവിത്രേശ്വരം കെഎൻഎംഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നീലിമയാണ് മരിച്ചത്. ഇന്നലെ വാർഷിക ദിനമായതിനാൽ പത്താം ക്ലാസ് വിദ്യാർഥികൾ സ്‌കൂളിലേക്ക് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നീലിമ പതിവ് പോലെ വീട്ടിൽ നിന്നിറങ്ങി. സ്‌കൂളിന് സമീപത്തെ ക്ഷേത്ര പരിസരത്ത് നീലിമ അടക്കം ചില കുട്ടികൾ…

Read More

കാരാപ്പുഴ അഡ്വഞ്ചര്‍ പാര്‍ക്ക്: നിക്ഷേപകരെ ഗതികേടിലാക്കി കോവിഡ് വ്യാപനം

കല്‍പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്കിനു മുതല്‍ മുടക്കിയവരെ കോവിഡ് വ്യാപനം ഗതികേടിലാക്കി. ഏകദേശം രണ്ടു കോടി രൂപ ചെലവില്‍ സജ്ജീകരിച്ച അഡ്വഞ്ചര്‍ പാര്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രമാണ് സംരംഭകര്‍ക്കു പ്രവര്‍ത്തിപ്പിക്കാനായത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച വിനോദസഞ്ചാരകേന്ദ്രം തുറക്കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ത്ത് ഉരുകുകയാണ് സംരംഭകരുടെ ഉള്ളം. ജീവിത സമ്പാദ്യവും ബാങ്ക് വായ്പയും ഉപയോഗപ്പെടുത്തി ആരംഭിച്ചതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്. പ്രവാസിയടക്കം മൂന്നു വയനാട്ടുകാരം ഒരു കണ്ണൂര്‍ സ്വദേശിയും കാരാപ്പുഴ…

Read More