‘അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ല, റഷ്യയോ ചൈനയോ ഭയക്കില്ല’; ട്രംപ്

അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പിന്തുണയില്ലാത്ത നാറ്റോയെ റഷ്യയോ ചൈനയോ ഭയക്കില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ശ്രമങ്ങളില്ലായിരുന്നുവെങ്കിൽ റഷ്യ ഇതിനകം യുക്രെയ്ൻ മുഴുവൻ പിടിച്ചെടുത്തേനെയെന്നും ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നാറ്റോ അംഗമായ നോർവെ നോബേൽ സമ്മാനം നൽകാതിരുന്നത് മണ്ടത്തരമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് നാറ്റോ സഖ്യത്തിന്റെ അവസാനമായിരിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സൺ വ്യക്തമാക്കിയതിനു പിന്നാലെയാണ് നാറ്റോയ്‌ക്കെതിരെ ട്രംപ് അധിക്ഷേപം ചൊരിഞ്ഞത്. ഗ്രീൻലാൻഡ് വിഷയം…

Read More

ഷോർട്ട് സർക്യൂട്ട്; ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായൽ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലിൽ എത്തിയപ്പോഴാണ് തീപിടിച്ചത്. ബോട്ടിന്റെ പിറകിൽ ഇലക്ട്രിക് സാധനങ്ങൾ വെച്ചിരുന്ന സ്ഥലത്ത് നിന്നായിരുന്നു തീപടർന്നത്. പിന്നീട് ഹൗസ് ബോട്ടിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് കരയിലേക്ക് അടുപ്പിക്കുകയും അടുത്തുള്ള ഒരു തുരുത്തിൽ സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.ബോട്ടിന്റെ ഓല മേഞ്ഞ ഭാഗത്ത് തീ പടരുകയും പൂർണമായും…

Read More

പെൺകുട്ടിയുടെ മാസ്‌ക് ഉൾപ്പെടെ മുഖം പൊത്തിപ്പിടിച്ചു, ബോധരഹിതയായി; 21കാരിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും എന്തിനെന്നും പ്രതി പൊലീസിനോട്

  വളാഞ്ചേരിയില്‍ 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൻവറുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അൻവർ പൊലീസിന് മൊഴി നൽകി. പെണ്‍കുട്ടി സ്ഥിരമായി നടന്നുവരുന്ന ഇടവഴിയില്‍ വെച്ച് മാസ്‌ക് ഉൾപ്പടെ മുഖം പൊത്തിപ്പിടിച്ചു. അൽപ സമയത്തിനകം പെൺകുട്ടി ബോധരഹിതയായി നിലത്ത് വീണു. കുറച്ച് നേരം കൂടി മുഖം പൊത്തിപ്പിടിച്ച ശേഷം സമീപത്തെ പുൽക്കാട്ടിലേക്ക് കൊണ്ടുപോയി കിടത്തി. ശേഷം വീട്ടിൽ പോയി. മടങ്ങി വന്നപ്പോഴും അനക്കം ഇല്ലാതെ കിടന്ന പെൺകുട്ടിയെ ചാക്കിൽ കെട്ടി ഒളിപ്പിച്ചു….

Read More

തൃശ്ശൂരിൽ എൽ ഡി എഫ് പ്രചാരണ വേദിയിൽ വെച്ച് ബേബി ജോണിനെ യുവാവ് തള്ളിയിട്ടു

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ബഹളം. മുതിർന്ന സിപിഐഎം നേതാവ് ബേബി ജോണിനെ വേദിയിൽ കയറി ഒരു യുവാവ് തള്ളിതാഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. ബേബി ജോൺ പ്രഭാഷണം നടത്തുമ്പോഴായിരുന്നു ഒരാൾ വേദിയിൽ കയറി തള്ളി താഴെയിട്ടത്. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബേബി ജോൺ പ്രസംഗം നടത്തുന്നതിനിടെ തനിക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. റെഡ് വോളൻിയർമാരെത്തിയാണ് ഇയാളെ വേദിയിൽ നിന്ന് പിടിച്ച് മാറ്റിയത്. അതേസമയം ബേബി…

Read More

പഞ്ച്ഷീറിലെ നാല് ജില്ലകൾ കീഴടക്കിയെന്ന് താലിബാൻ; അവകാശവാദം മാത്രമെന്ന് പ്രതിരോധ സേന

  അഫ്ഗാനിസ്ഥാനിലെ യുദ്ധം തുടരുന്ന പഞ്ച്ഷീർ പ്രവിശ്യയിലെ നാല് ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. എന്നാൽ ദാർബണ്ഡ് മലനിരകൾ വരെ എത്തിയ താലിബാനെ തുരത്തി ഓടിച്ചതായി വടക്കൻ സേന അറിയിച്ചു. 600 താലിബാൻകാരെ വധിച്ചതായും പ്രതിരോധ സേനാ വക്താവ് ഫഹീം ദസ്തി ട്വീറ്റ് ചെയ്തു ഇതുവരെ ആയിരം താലിബാൻകാരെ പിടികൂടുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്നാണ് ദസ്തി പറയുന്നത്. എന്നാൽ ബസാറഖിലേക്കുള്ള വഴിയിൽ മൈനുകൾ പാകിയിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യാനുള്ള കാലതാമസമാണ് പഞ്ച്ഷീർ കീഴടക്കാൻ വൈകിപ്പിക്കുന്നതെന്നുമാണ് താലിബാന്റെ അവകാശവാദം.

Read More

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം

  കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പള്‍സര്‍ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഒരുമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥയാണ് അന്വേഷണ സംഘം പരിശോധിച്ചത്. നടന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍ സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ട്, ദിലീപിന്റെ സഹോദരന്‍ സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിക്ക് നേരത്തെ പറഞ്ഞത് കൂടാതെ എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടോ…

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു; 2390 അടിയിലെത്തി

കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2390 അടിയാണ് ഡാമിലെ ജലനിരപ്പ്. 2390.85 അടിയിൽ എത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും   2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. അതേസമയം നിലവിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ജലനിരപ്പ് നേരിയ തോതിലാണ് ഉയരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Read More

ഓടുന്ന ട്രെയിനിൽ നിന്ന് വീണു; യുവാവിന് ഗുരുതര പരുക്ക്

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ 9:30 ഓടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് അബദ്ധത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂർ-ഷൊർണൂർ റെയിൽവേ പാതയ്ക്ക് സമീപത്തെ പുൽമേട്ടിൽ അവശനിലയിൽ കിടന്നിരുന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. ബോധരഹിതനായിരുന്നെങ്കിലും യുവാവിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂരിൽനിന്ന് ഷൊർണൂരിലേക്ക്…

Read More

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

  വിഴിഞ്ഞം തുറമുഖ പദ്ധതി മറയാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി സൽമാനുൽ ഫാരിസ് സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു. സൽമാനിൽ നിന്നുണ്ടായ ദുരനുഭവം ട്വന്റിഫോറിനോട് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നേഹ സക്‌സേന. ദുബായ് കിരീടവകാശി എന്ന രീതിയിൽ ആഗോള ബ്രാൻഡിന്റെ പരസ്യ ഷൂട്ടിനായി ബന്ധപ്പെട്ടു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ ഇ മെയിൽ വഴി അയച്ചു ഭീഷണിപ്പെടുത്തി എന്നാണ് വെളിപ്പെടുത്തൽ.     കുടുംബത്തെ കൊലപ്പെടുത്തുമെന്നും പീഡിപ്പിക്കുമെന്നും…

Read More

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ നാല് പൊലീസുകാർക്ക് കോവിഡ്

പടിഞ്ഞാറത്തറ : പോലിസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ജാമ്യത്തിലിറക്കാൻ വന്നയാൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു.ഈ സമ്പർക്കത്തിലൂടെയാണ് നാല് പോലീസുകാർക്ക് രോഗബാധ ഉണ്ടായത്. ഇന്നലെ നടത്തിയ ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് നടത്തിയ ആർ.ടി. പി.സി.ആർ. പരിശോധനയിലാണ് പോസിറ്റീവ് ആയത് കൂടുതൽ പോലീസുകാർ നിരീക്ഷണത്തിൽ പോയാൽ സ്റ്റേഷൻ അടച്ചേക്കും.

Read More