നിയമഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനസികമായി താത്പര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശൂരിലെ തോൽവിയാണ് മത്സരത്തിൽ നിന്ന് അകന്ന് നിൽക്കാൻ കാരണമാണ്. തൃശൂരിൽ കാല് വാരിയത് ആരാണെന്ന് വ്യക്തമായി അറിയാം. മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹമില്ല. ശശി തരൂരിന്റെ നിലപാടുകളിലെ അതൃപ്തി നേരത്തെ വ്യക്തമാക്കിയതാണെന്നും കെ മുരളീധരൻ പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കെ മുരളീധരൻ. തിരുവനന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയിൽ വലിയ വിജയം പ്രതിക്ഷിക്കുന്നു. പുനസംഘടനയിൽ അതൃപ്തികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പാർട്ടിയുടെ വിജയമാണ് മുഖ്യമെന്ന് കെ മുരളീധരൻ പറഞ്ഞു.
എൻഎസ്എസ് പിന്തുണ ഇടത് പക്ഷത്തിന് നൽകിയിട്ടില്ല. എസ്എൻഡിപിയിലെ കോൺഗ്രസ് വോട്ടുകൾ വെള്ളാപ്പള്ളി നടേശൻ പറഞ്ഞാൽ നഷ്ടമാകുന്നതല്ല. ശശി തരൂരിന്റെ നിലപാടുകളിൽ വ്യക്തിപരമായ അതൃപ്തി അറിയിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും.
ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷക്കപ്പെടണമെന്നും അദേഹം അഭിപ്രായപ്പെട്ടു.ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണത്തിൽ ഇപ്പോഴും സംശയമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് കൊഴിഞ്ഞ പോയ കോൺഗ്രസ് വോട്ടുകൾ തിരികെ വരുമെന്നും കെ മുരളീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.






