Headlines

ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം നടന്നെന്ന് രാഗം സുനിൽ; ഒരാൾ കസ്റ്റഡിയിൽ

തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന. പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുന്നു. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്ന് കണ്ടെത്തല്‍. തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമെന്ന് രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ നേരത്തെ 24നോട് പറഞ്ഞിരുന്നു. ആക്രമിച്ചതിനു പിന്നിൽ കൊട്ടേഷൻ സംഘം. കാറിൻറെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. കൈവച്ച് തടഞ്ഞതിനാൽ ആണ്…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനസമയം കൂട്ടണം; പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം; കേരള ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് കേരള ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണം. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും…

Read More

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു. പത്തനംതിട്ട ഓമല്ലൂർ പറയനാലിയിലാണ് സംഭവം. പത്രിക നൽകിയ ശേഷം വീട്ടിലേക്ക് പൊകവേയാണ് നാലാം വാർഡ്‌ LDF സ്ഥാനാർഥി ജലജയെ നായ കടിച്ചത്. കാലിൽ കടിയേറ്റ ജലജ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം ഇടുക്കിയിൽ പ്രചാരണത്തിനിടെ UDF സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം. പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്. രാവിലെ…

Read More

ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാർ; ആഭ്യന്തര വകുപ്പ് സാമ്രാട്ട് ചൗധരിക്ക്

ബിഹാർ ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നൽകി. കഴിഞ്ഞ 20 വർഷമായി നിതീഷ് കുമാറായിരുന്നു ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. വിജയ് കുമാർ സിൻഹയ്ക്ക് മൈൻ ആൻഡ് ജിയോളജി വകുപ്പിനൊപ്പം ലാൻഡ്, റവന്യൂ വകുപ്പും ലഭിച്ചു. മംഗൾ പാണ്ഡെ ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും, ദിലീപ് ജയ്‌സ്വാളിനെ വ്യവസായ മന്ത്രിയായി നിയമിച്ചു. നിതിൻ നബിൻ റോഡ് കൺസ്ട്രക്ഷൻ വകുപ്പ്, അർബൻ ഡെവലപ്മെന്റ് ആൻഡ് ഹൗസിങ് വകുപ്പുകൾ ഏറ്റെടുക്കും. രാംകൃപാൽ…

Read More

രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് ജയം; എം വി ഗോവിന്ദന്റെ മോറാഴയിലും എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല

ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു….

Read More

അയ്യപ്പൻറെ ഒരുതരി സ്വർണ്ണം നഷ്ടപ്പെടരുത്, സിപിഐഎം വിശ്വാസികൾക്കൊപ്പം: എം വി ഗോവിന്ദൻ

തദ്ദേശ തിരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ എൽഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ. LDF വൻ വിജയം നേടും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കേരളത്തിന്റെ വളർച്ചയും വികസന കാഴ്ചപാടും ജനങ്ങൾക്ക് അനുകൂലമായ സമീപനങ്ങളും ക്ഷേമ പ്രവർത്തനങ്ങളുമെല്ലാംLDF വിജയം ഉറപ്പാക്കും. യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ബിജെപിയെ ശക്തിപ്പെടുത്തും. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മതതീവ്രവാദ നിലപാടുകൾ മുന്നോട്ടുവയ്ക്കുന്നവർ. രണ്ട് സീറ്റ് ലഭിക്കുമെന്ന പേരിൽ അവരോട് ഐക്യപ്പെടരുത്. അത് മതനിരപേക്ഷതയ്ക്ക് വലിയ മുറിവേൽപ്പിക്കുമെന്നും എം…

Read More

തൃശൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് വിജയലക്ഷ്മി

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല.പുത്തൻചിറ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുകൂല ഉത്തരവ് ഉണ്ടായിട്ടും ഫലമുണ്ടായില്ല. അഞ്ചാം തീയതി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസാന തീയതി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനൊന്നാം വാർഡിലെ വോട്ട് വെട്ടിയതോടെ വോട്ടർ പട്ടികയിൽ പേരില്ലാത്ത സ്ഥിതിയിലായിരുന്നു സ്ഥാനാർഥി വിജയലക്ഷ്മി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പുന പരിശോധിക്കുകയും പതിനാറാം വാർഡിൽ വോട്ട് പുനസ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വോട്ടർപട്ടികയിൽ പേര്…

Read More

ഡൽഹി കലാപം; ‘പ്രതികൾക്ക് ഒരു കോടി രൂപയിൽ അധികം ലഭിച്ചു’; ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം

ഡൽഹി കലാപത്തിനായി ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം. താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇതിനായി ഒരു കോടി രൂപയിൽ അധികം ലഭിച്ചെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ തുടർവാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. കലാപകാരികൾ പോലീസിനെ ആസൂത്രിതമായി ആക്രമിച്ചു. കലാപകാരികൾ തോക്കുകൾ, വാളുകൾ, ആസിഡ്, കല്ലുകൾ എന്നിവയുൾപ്പെടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. രാജ്യത്തെ വിവിധ കഷണങ്ങളാക്കണം എന്ന് പ്രസംഗിച്ചു. ഉമർ ഖാലിദ് “തുക്കടെ തുക്കടെ “മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്…

Read More

തേജസ് തകർന്നുവീണുണ്ടായ അപകടം: പൈലറ്റിന് വീരമൃത്യു; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന

ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ എയർഷോ നിർത്തിവെച്ചു. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല….

Read More

‘നിയമഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനസികമായി താത്പര്യമില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടും’; കെ മുരളീധരൻ

നിയമഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനസികമായി താത്പര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശൂരിലെ തോൽവിയാണ് മത്സരത്തിൽ നിന്ന് അകന്ന് നിൽക്കാൻ കാരണമാണ്. തൃശൂരിൽ കാല് വാരിയത് ആരാണെന്ന് വ്യക്തമായി അറിയാം. മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹമില്ല. ശശി തരൂരിന്റെ നിലപാടുകളിലെ അതൃപ്തി നേരത്തെ വ്യക്തമാക്കിയതാണെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കെ മുരളീധരൻ. തിരുവനന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയിൽ വലിയ വിജയം പ്രതിക്ഷിക്കുന്നു. പുനസംഘടനയിൽ അതൃപ്തികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പാർട്ടിയുടെ വിജയമാണ് മുഖ്യമെന്ന്…

Read More