Headlines

തൃശൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് വിജയലക്ഷ്മി

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല.പുത്തൻചിറ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുകൂല ഉത്തരവ് ഉണ്ടായിട്ടും ഫലമുണ്ടായില്ല. അഞ്ചാം തീയതി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസാന തീയതി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പതിനൊന്നാം വാർഡിലെ വോട്ട് വെട്ടിയതോടെ വോട്ടർ പട്ടികയിൽ പേരില്ലാത്ത സ്ഥിതിയിലായിരുന്നു സ്ഥാനാർഥി വിജയലക്ഷ്മി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പുന പരിശോധിക്കുകയും പതിനാറാം വാർഡിൽ വോട്ട് പുനസ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസാന തീയതി അവസാനിക്കുകയായിരുന്നു. നാമനിർദ്ദേശപത്രിക സ്വീകരിക്കാത്തതോടെ സ്ഥാനാർത്ഥി പൊട്ടിക്കരഞ്ഞു.
ട്വന്റി 20 സ്ഥാനാര്‍ഥിയായി വിജയലക്ഷ്മി പുത്തന്‍ചിറ 11-ാം വാര്‍ഡില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഇവരുടേയും കുടുംബാംഗങ്ങളുടേയും പേരുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിഷയത്തില്‍ പുനപരിശോധന നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഇവരുടെ വോട്ട് പുനസ്ഥാപിക്കുകയും ചെയ്തികുന്നു. എന്നാല്‍ പത്രിക സമര്‍പ്പിക്കാന്‍ ഇവരെത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേര് അപ്‌ഡേറ്റായിട്ടില്ല എന്ന് പറഞ്ഞ് മടക്കിയയച്ചെന്നാണ് പരാതി.