തദ്ദേശ തിരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ എൽഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ. LDF വൻ വിജയം നേടും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കേരളത്തിന്റെ വളർച്ചയും വികസന കാഴ്ചപാടും ജനങ്ങൾക്ക് അനുകൂലമായ സമീപനങ്ങളും ക്ഷേമ പ്രവർത്തനങ്ങളുമെല്ലാംLDF വിജയം ഉറപ്പാക്കും.
യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ബിജെപിയെ ശക്തിപ്പെടുത്തും. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മതതീവ്രവാദ നിലപാടുകൾ മുന്നോട്ടുവയ്ക്കുന്നവർ. രണ്ട് സീറ്റ് ലഭിക്കുമെന്ന പേരിൽ അവരോട് ഐക്യപ്പെടരുത്. അത് മതനിരപേക്ഷതയ്ക്ക് വലിയ മുറിവേൽപ്പിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
SIR സമയമെടുത്ത് സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയം. ജീവനക്കാരുടെ ജോലി സമ്മർദ്ദം ആത്മഹത്യയ്ക്ക് വരെ കാരണമാകുന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സിപിഐഎം നൽകിയ ഹർജി ബുധനാഴ്ച സുപ്രിം കോടതി പരിഗണിക്കും. അന്വേഷണത്തെ സ്വാഗതം ചെയ്ത പാർട്ടിയാണ് CPIM. അയ്യപ്പൻ്റെ ഒരു തരി പൊന്ന് പോലും നഷ്ടപ്പെടാത്ത അന്വേഷണം വേണമെന്നാണ് ആദ്യം തന്നെ ആവശ്യപ്പെട്ടത്.
അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടായിരുന്നു UDF സ്വീകരിച്ചത്. CBI അന്വേഷണം വേണം എന്നാണ് UDF ആവശ്യപെട്ടത്. അന്വേഷണത്തെ തടസ്സപ്പെടുത്താൻ നിയമസഭാ സമ്മേളനം സ്തംഭിപ്പിച്ചു. അന്വേഷണം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ രാഷ്ട്രീയം നോക്കിയല്ല സിപിഐഎം നിലപാടെടുത്തത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം എല്ലാ അർത്ഥത്തിലും സ്വാഗതം ചെയ്തു.
ഇവരിൽ പലരും കോൺഗ്രസുമായി ബന്ധമുള്ളവരാണ്. പത്മകുമാറിൻ്റെ അറസ്റ്റ് : അന്വേഷണത്തിൽ സര്ക്കാർ ഇടപെടില്ല എന്നതിൻ്റെ തെളിവ് ആണ് ഇപ്പൊൾ നടക്കുന്ന അറസ്റ്റ്. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കും. പാർട്ടി സ്വീകരിക്കേണ്ട നടപടികൾ ഉണ്ടെങ്കിൽ അതും സ്വീകരിക്കും.
പത്മകുമാർ കുറ്റാരോപിതൻ മാത്രം. വിധി വന്നിട്ടില്ല. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. തെറ്റ് ചെയ്തവർ നിയമത്തിന് മുന്നിൽ വരട്ടെ. ഒരാളെയും സംരക്ഷിക്കുന്ന നിലപാട് ഞങ്ങൾ സ്വീകരിക്കില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സർക്കാർ ഏൽപ്പിച്ച ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും. പത്മകുമാറിന്റെ കാര്യത്തിൽ കൂടുതൽ വസ്തുതകൾ പരിശോധിച്ച് നടപടി എടുക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഇടത് സർക്കാർ ഏൽപ്പിച്ച കാര്യങ്ങളിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും. മുഖ്യമന്ത്രിയെ വരെ പ്രതിയാക്കാൻ ആഗ്രഹിക്കുന്നവരുണ്ട് എസ് ഐ ടി കണ്ടെത്തുന്ന തെളിവുകൾ അടിസ്ഥാനമായി കേസ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. അതിന് പൂർണ്ണ പിന്തുണയുണ്ട് ഒരാളെയും സംരക്ഷിക്കാനോ ആർക്കുവേണ്ടിയും എൽഡിഎഫ് വക്കാലത്തുമായി വരില്ല. സിപിഐഎം വിശ്വാസികൾക്കൊപ്പം. അയ്യപ്പൻറെ ഒരുതരി സ്വർണ്ണം നഷ്ടപ്പെടരുത് എന്നുപറയുന്ന പാർട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






