പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി; വളർത്തുനായയെ ആക്രമിച്ചു

  പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. ഇവിടെ തെക്കേപരിയാരത്ത് രാധാകൃഷ്ണൻ എന്നയാളുടെ വളർത്തുനായയെ പുലി ആക്രമിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് കഴിഞ്ഞാഴ്ച പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേ പുലി തന്നെയാണ് ഇന്നലെ ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വളർത്തുമൃഗങ്ങളെ വരെ ആക്രമിക്കുന്നതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

Read More

അമരീന്ദര്‍ സിംഗ് ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

  ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിച്ചേക്കും. ദീപാവലിക്ക് മുമ്പ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരത്തേ അറിയിച്ചിരുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പി സഖ്യത്തിനാണ് ക്യാപ്റ്റന്‍ ശ്രമിക്കുന്നത്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാകും പാര്‍ട്ടിയുടെ പേര് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചാല്‍ പഞ്ചാബില്‍ ബി ജെ പിയുമായി സഖ്യത്തിന് ശ്രമിക്കാമെന്ന് ക്യാപ്റ്റന്‍ ഉപാധി മുന്നോട്ട്…

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി, നിയമന ഉത്തരവ് നേരിട്ട് കൈമാറി മന്ത്രി

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനാ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു മന്ത്രി കെ രാജൻ പുത്തൂരിലെ പ്രദീപിന്റെ വസതിയിൽ നേരിട്ടെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യു വകുപ്പിലാണ് നിയമനം എംകോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉത്തരവും മന്ത്രി കൈമാറി

Read More

റോഡുകളിൽ കുഴിയെടുത്തും മണ്ണിട്ടും തടയും: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. അടിയന്തര സർവീസുകൾ മാത്രമേ പ്രവേശിപ്പിക്കൂവെന്ന് കർണാടക അധികൃതർ അറിയിച്ചു. ഇടറോഡുകളിൽ മുമ്പ് ചെയ്ത പോലെ മണ്ണിട്ടും കുഴിയെടുത്തും വാഹനങ്ങളെയും ആളുകളെയും തടയാനാണ് നീക്കം സുള്ള്യ, പുത്തൂർ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിർത്തികളിൽ പരിശോധന ശക്തമാക്കും. അതിർത്തി ജില്ലകളിൽ ശനിയും ഞായറും പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ രാത്രി 10 മണി മുതൽ 6 മണി വരെയും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. മന്ത്രിസഭ തയ്യാറാക്കി കൈമാറിയ പ്രസംഗം ഗവർണർ നിയമസഭയിൽ വായിക്കും. പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഉൾപ്പെടുന്ന ഭാഗങ്ങളിൽ ഗവർണർ തിരുത്താവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.2026-27 സാമ്പത്തിക വർഷത്തെ ബജറ്റാണ് പ്രധാനം. ഈമാസം 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം….

Read More

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം: മുന്നറിയിപ്പുമായി മമത

കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം. കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി…

Read More

ശബരിമല സ്വർണ മോഷണം; പ്രത്യേക അന്വേഷണസംഘം ദേവസ്വം ആസ്ഥാനത്ത്, ഫയലുകൾ ശേഖരിച്ചു

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ മോഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. തിരുവാഭരണ കമ്മീഷ്ണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടുന്നതിനായിട്ടാണ് ദേവസ്വം ആസ്ഥാനത്ത് സംഘമെത്തിയത്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെയും കട്ലയുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള നിർണായക ഫയലുകൾ ദേവസ്വം ഓഫീസിൽനിന്ന് ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ 2 സി ഐമാരാണ് ഇന്ന് വൈകിട്ടോടുകൂടി ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്. വെള്ളിയാഴ്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പേർക്ക് കൂടി കൊവിഡ്; 146 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷം പിന്നിടുന്നത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. 24 മണിക്കൂറിനിടെ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടിപിആർ 13.29 ശതമാനമായി. 4033 പേർക്കാണ് ഇതിനോടകം ഒമിക്രോൺ ബാധിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 44,388 പേർക്കാണ് കൊവിഡ്…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; 1.92 ലക്ഷം രൂപ നഷ്ടപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. കോമ്പൗണ്ടിനകത്താണ് മോഷണം നടന്നത്. 1,92,000 രൂപയാണ് മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത് ജയിൽ പരിസരവുമായി ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 8 ഹോട്ട്സ്പോട്ടുകൾ കൂടി; 18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More