ആശുപത്രി ജീവനക്കാരെത്തിയില്ല; കൊല്ലത്ത് ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ കിടന്ന് കൊവിഡ് രോഗി മരിച്ചു

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെത്തിച്ച കൊവിഡ് രോഗി ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. പാരിപ്പള്ളി പള്ളിവിള ജവഹര്‍ ജങ്ഷന്‍ അശ്വതിയില്‍ ബാബു(68)വാണ് മരിച്ചത്. ആംബുലന്‍സിലെത്തിച്ച രോഗിയ ആശുപത്രിയിലേക്ക് മാറ്റാന്‍ ചുമതലയുള്ള ജീവനക്കാര്‍ എത്താന്‍ വൈകിയിരുന്നു. ജീവനക്കാരെ കാത്ത് അരമണിക്കൂറോളം അത്യാഹിത വിഭാഗത്തിനു മുന്നില്‍ കിടന്ന രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി 11നാണ് സംഭവം. ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചിരുന്നു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം തീവ്രമായി. ഓക്‌സിജന്റെ അളവ് കുറഞ്ഞു….

Read More

പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം

മലപ്പുറം: തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. 23 കാരനായ സൽമാനുൽ ഹാരിസിനെയാണ് ഒരു സംഘം യുവാക്കൾ വഴി തടഞ്ഞ് ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ അക്രമിസംഘം ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ വെെകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെതിരെയാണ് ആക്രമണമുണ്ടായതെന്ന്…

Read More

അമേരിക്കയിൽ ബാറിൽ വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തെക്കൻ അമേരിക്കൻ സംസ്ഥാനമായ സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ 20 പേർക്ക് പരുക്കേറ്റു.നാല് പേർ ഗുരുതരാവസ്ഥയിലെന്ന് പൊലീസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി പലരും പല വഴിക്ക് ചിതറയോടുകയായിരുന്നു. നിരവധി പേർ പ്രാണരക്ഷാർഥം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടികയറുകയാണ് ഉണ്ടായത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അക്രമിയെ ഇതുവരെ…

Read More

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥാനമാറ്റം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്റെ സ്ഥാനമാറ്റത്തില്‍ ഹൈകോടതി കയറി സര്‍ക്കാര്‍. പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ ഇടപെട്ടത് അധികാരപരിധി മറികടന്ന് എന്നാണ് സര്‍ക്കാര്‍ വാദം. ബി അശോകും- സര്‍ക്കാരും തമ്മിലുള്ള പരസ്യപോര് തുടരുകയാണ്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടി…

Read More

പ്രതിസന്ധിയിലും പ്രതിദിനം 51 ലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടെന്നു വച്ച് കെഎസ്ഇബി

  കൊച്ചി ∙ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ നാളുകളിൽ കെഎസ്ഇബി പ്രതിദിനം 51 ലക്ഷം യൂണിറ്റിലേറെ വൈദ്യുതി വേണ്ടെന്നു വയ്ക്കുന്നു. ഈമാസം മാത്രം 1034.37 ലക്ഷം യൂണിറ്റ് വൈദ്യുതിയാണു സറണ്ടർ ചെയ്തത്. കേന്ദ്ര പൂളിൽ നിന്നും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും സംസ്ഥാനത്തിനുള്ള വിഹിതമായി നിസ്സാര വിലയ്ക്കു കിട്ടുന്ന ഇൗ വൈദ്യുതി വേണ്ടെന്നു വച്ചാണു ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ യൂണിറ്റിനു 10 രൂപയ്ക്കു വരെ വൈദ്യുതി വാങ്ങുന്നത്. മഴ കൂടുതലായി ലഭിച്ച മുൻ വർഷങ്ങളിലും കെഎസ്ഇബി ഇങ്ങനെ…

Read More

ബിരിയാണി ഇല്ല, പൊറോട്ട തരാമെന്ന് പറഞ്ഞത് ഇഷ്ടമായില്ല; ആനമുട്ട തരാന്‍ പറഞ്ഞ് ഹോട്ടലുടമയെ മര്‍ദിച്ച് യുവാക്കള്‍

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ആക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ രമേശ് ചികിത്സ തേടി. ബിരിയാണി തീര്‍ന്നെന്നും പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞെങ്കിലും ആനമുട്ടയുണ്ടോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ഒരു സംഘം അക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ തലക്ക് പരുക്കേറ്റ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ രമേശന്റെ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും…

Read More

നടൻ ശബരീനാഥിന്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകർ; അനുശോചനം രേഖപ്പെടുത്തി സിനിമാ-സീരിയൽ ലോകം

തിരുവനന്തപുരം; പ്രശസ്ത മലയാളം സീരിയൽ നടൻ ശബരീനാഥ് (45). അന്തരിച്ചു . സാ​ഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്ന ശബരീനാഥ് അവസാനം അഭിനയിച്ചത് പാടാത്ത പൈങ്കിളി എന്ന സീരിയലിലായിരുന്നു.   താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാ- സീരിയൽ താരങ്ങളെല്ലാം., ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നടന്റെ വിയോ​ഗ വാർത്ത ഇനിയും സഹപ്രവർത്തകർക്കടക്കം ഉൾക്കൊള്ളാനായിട്ടില്ല   സ്വാമി അയ്യപ്പൻ. സ്ത്രീപഥം എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ വിയോ​ഗത്തിൽ നിരവധി…

Read More

‘എന്ത് നീതി? ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. “എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’ എന്നാണ് പാര്‍വതി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. ‘ദെെവമുണ്ടെങ്കില്‍, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കില്‍ നാളെ…

Read More

കുടുംബ വഴക്ക്; കാസർഗോഡ് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കാസർഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. ഭർത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാകും. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയ ഒരു ബന്ധുവിനെയും ഇയാൾ ആക്രമിച്ചു. പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

Read More

ഐ.പി.എല്‍ 2021: ഡല്‍ഹിയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ ധോണിയ്ക്ക് മറ്റൊരു തിരിച്ചടി

ഐ.പി.എല്‍ 14ാം സീസണിലെ ആദ്യ മത്സരം തന്നെ ദയനീയമായി തോറ്റ എം.എസ് ധോണിയ്ക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണി പിഴയായി നല്‍കണം. മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ വ്യവസ്ഥ. ഇത് തെറ്റിച്ചതോടെയാണ് ധോണിയ്ക്ക് പിഴ വിധിച്ചത്. ടൂര്‍ണമെന്റില്‍ ഈ പിഴവ് രണ്ടാമതും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴ വിധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും…

Read More