ഐ.പി.എല്‍ 14ാം സീസണിലെ ആദ്യ മത്സരം തന്നെ ദയനീയമായി തോറ്റ എം.എസ് ധോണിയ്ക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണി പിഴയായി നല്‍കണം. മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ വ്യവസ്ഥ. ഇത് തെറ്റിച്ചതോടെയാണ് ധോണിയ്ക്ക് പിഴ വിധിച്ചത്.
ടൂര്‍ണമെന്റില്‍ ഈ പിഴവ് രണ്ടാമതും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴ വിധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും നേരിടണം. ആദ്യ മത്സരത്തില്‍ തന്നെ പിഴവ് വരുത്തിയ ധോണിയ്ക്ക് ഓവര്‍ നിരക്കില്‍ ഏറെ ശ്രദ്ധ കൊടുക്കേണ്ടി വരും
മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിനാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടത്. ചെന്നൈ മുന്നോട്ടുവെച്ച 189 റണ്‍സിന്റെ വിജയലക്ഷ്യം 8 ബോളുകള്‍ ശേഷിക്കെ ഡല്‍ഹി മറികടന്നു. ധവാന്‍-പൃഥ്വി ഷാ കൂട്ടുകെട്ടിന്റെ മിന്നും പ്രകടനമാണ് ഡല്‍ഹിയ്ക്ക് ജയം അനായാസമാക്കിയത്
ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്നയുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ചെന്നൈ നിസ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയത്. 36 പന്തുകള്‍ നേരിട്ട റെയ്ന നാല് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തു.