‘പൊളിറ്റിക്കൽ കുമ്പിടിയല്ല, കേരള രാഷ്ട്രീയത്തിലെ മായാവിയാണ് പി കെ ഫിറോസ്’; കെ ടി ജലീൽ
പി കെ ഫിറോസിനെതിരെ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചില്ലെന്നും താൻ ഉയർത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞില്ലെന്നും കെ ടി ജലീൽ എംഎൽഎ. അഞ്ചേകാൽ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാൻ പി കെ ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്നും ജലീൽ ചോദിച്ചു. മുഴുവൻ സമയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി ഇവിടെ പ്രവർത്തിക്കുമ്പോൾ ദുബായിൽ ഫോർച്യൂൺ കമ്പനിയിൽ സെയിൽസ് മാനേജർ ആയി പ്രവർത്തിക്കുകയാണ് ഫിറോസ്. 22000 UAE ദിർഹം ഓരോ മാസവും…