കാണിക്ക, വഴിപാട്, മുറിവാടക: ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കും

  തിരുവനന്തപുരം ∙ ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറാ സംവിധാനം ഏർപ്പെടുത്താനും ദേവസ്വം ബോർഡിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. ശബരിമലയിലെയും പമ്പയിലെയും മാലിന്യ നിർമാർജനത്തിന് ക്ലീൻ കേരള കമ്പനിയുമായി തത്വത്തിൽ ധാരണയായതായി പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. മണ്ഡല, മകരവിളക്ക് തീർഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായാണ് യോഗം ചേർന്നത്. മാലിന്യനീക്കം സുഗമമാക്കുന്നതിന് സാനിറ്റേഷൻ പ്രോട്ടോക്കോൾ നടപ്പാക്കും.   സന്നിധാനത്തുള്ള 690 മുറികളിൽ 550 എണ്ണം ഓൺലൈൻ ബുക്കിങ്ങിലൂടെ തീർഥാടകർക്ക് അനുവദിക്കും….

Read More

ആലുവയിലെ യുവതിയുടെ ആത്മഹത്യ; സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി

  ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐക്കെതിരെ നടപടി. സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സിഐക്കെതിരെ പരാമർശമുണ്ടായിരുന്നു എടയപ്പുറത്ത് മൊഫിയ പർവീൺ എന്ന 23കാരിയാണ് ആത്മഹത്യ ചെയ്തത്. മൊഫിയയുടെ ആത്മഹത്യ കേസ് ആലുവ ഡിവൈഎസ്പി അറിയിക്കും. മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുക്കും. ഒരു മാസം മുമ്പാണ് ഭർതൃവീട്ടുകാർക്കെതിരെ യുവതി പരാതി നൽകിയത്. പരാതിയിൽ ഇന്നലെ യുവതിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതി…

Read More

ശ്മശാനങ്ങളിലെത്തുന്ന മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന സംഘം യുപിയിൽ അറസ്റ്റിൽ

  ശ്മശാനങ്ങൾ കേന്ദ്രീകരിച്ച് മൃതശരീരങ്ങളിലെ വസ്ത്രങ്ങൾ മോഷ്ടിച്ചിരുന്ന ഏഴംഗ സംഘം ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഭാഗ്പതിലാണ് സംഭവം. മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങൾ എന്നിവയാണ് ഇവർ കൈക്കലാക്കിയിരുന്നത്. സംഘത്തിന്റെ പക്കൽ നിന്ന് 520 പുതപ്പുകൾ, 127 കൂർത്തകൾ, 52 സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇവ അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയോറിലെ ഒരു കമ്പനിയുടെ ലേബലിൽ വിൽപ്പനക്ക് എത്തിക്കുകയാണ് ഇവർ ചെയ്തിരുന്നത്. പ്രദേശത്തെ ചില വസ്ത്രവ്യാപാരികളുമായി ഇവർക്ക് കരാറുമുണ്ടായിരുന്നു. വസ്ത്രങ്ങൾ എത്തിച്ചു…

Read More

മിച്ചി മർപ്പുവിന്റെ മരണം; കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചു

കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞതോടെയാണ് സമരത്തിന് താത്ക്കാലിക വിരാമമായത്. ക്രെഡിറ്റ് സ്കോർ വിഷയത്തിലടക്കം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെവന്നതോടെ ഇയർബാക്ക് ആയ വിഷമത്തിലാണ് അരുണാചൽപ്രദേശ് സ്വദേശിയായ മിച്ചി മർപ്പു ജീവനോടുക്കിയത്. സിവിൽ എഞ്ചിനീയർ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് കോളജിന് മുന്നിലെ വിദ്യാർഥി സമരം. ഇയർബാക്ക് സംവിധാനം…

Read More

എറണാകുളത്തെ ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാർക്കറ്റുകർ അടച്ചു. എടത്തല, തൃക്കാക്കര, ചൂർണിക്കര സ്വദേശികൾക്കും എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന ഒരാൾക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളും പരിശോധനകളും കൂടുതൽ ശക്തമാക്കി. പ്രതിരോധ…

Read More

അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ ആളാണ് വി ഡി സതീശൻ: ചെന്നിത്തല

അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വിഡി സതീശനെന്ന് രമേശ് ചെന്നിത്തല. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ വന്നുകണ്ട വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല നിയമസഭയിൽ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവർത്തിക്കാൻ സതീശന് സാധിച്ചിട്ടുണ്ട്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വർഷക്കാലവും ഏൽപ്പിച്ച ചുമതകലൾ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞ സാമാജികനാണ് സതീശൻ. അർഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് ലഭിക്കാതെ പോയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി…

Read More

മുൻ മിസ് അമേരിക്ക 60 നിലകളുള്ള കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

  മുൻ മിസ് യുഎസ്എ ചെസ്ലി ക്രിസ്റ്റ്(30) ആത്മഹത്യ ചെയ്തു. മാൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽ നിന്നാണ് ഇവർ ചാടിയതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. ഈ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലാണ് ചെസ്ലി താമസിച്ചിരുന്നത്. അഭിഭാഷകയും ഫാഷൻ വ്‌ളോഗറും ടിവി കറസ്‌പോണ്ടന്റുമായിരുന്നു ചെസ്ലി. 2019ലാണ് അവർ മിസ് അമേരിക്ക പട്ടം നേടിയത്. മൂന്ന് ബിരുദം സ്വന്തമായിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടി വരുന്നവരുടെ ശിക്ഷാ കാലാവധി കുറയ്ക്കാനായി തടവുകാർക്ക് സൗജന്യ നിയമസഹായവും ചെസ്ലി ചെയ്തുനൽകിയിരുന്നു.

Read More

‘എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’; രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പാവപെട്ട രോഗികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയാൽ അവർക്ക് മരുന്ന് കുറിച്ച് കൊടുക്കും. സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം പിന്നീട് മരുന്ന് വാങ്ങാൻ. എല്ലാ പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. 10 വർഷമായി…

Read More

ഇന്ന് 3349 പേർക്ക് കൊവിഡ്, 3058 പേർക്ക് സമ്പർക്കത്തിലൂടെ; 1657 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി…

Read More

വെള്ള ഖദറിന് ചുളിവ് പറ്റാത്ത പ്രവർത്തനം അവസാനിപ്പിക്കണം; വെറും ആൾക്കൂട്ടമല്ല കോൺഗ്രസെന്ന് വി ഡി സതീശൻ

കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്ന തെറ്റായ നിർവചനത്തെ തിരുത്തണമെന്ന് അണികളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസമുണ്ടാക്കണം. ആൾക്കൂട്ടമല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെ സുധാകരന് സാധിക്കുമെന്നും സതീശൻ പറഞ്ഞു കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. വെള്ള ഖദറിട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. ഇത്തരം രീതി അവസാനിപ്പിച്ചേ…

Read More