Headlines

ശബരിമല, സിഎഎ സമരങ്ങളില്‍ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കൽ; ഉത്തരവ് പുറത്തിറങ്ങി

ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ ഡിജിപി, ജില്ലാ പോലീസ് മേധാവിമാർ, ജില്ലാ കലക്ടർമാർ എന്നിവരോട് ഉത്തരവിൽ പറയുന്നു.

Read More

എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.   പത്താ ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഈ പരീക്ഷയ്ക്ക് 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 184 തസ്തികകളിലേക്കുള്ള ഏകീകൃത പരീക്ഷയാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്നത്. വിവിധ പരീക്ഷകള്‍ വെവ്വേറെ നടത്തുമ്പോഴുള്ള സമയ, പണ നഷ്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.  …

Read More

രാജ്യത്തിന്റെ പ്രശ്‌നം: ഐഎസിൽ ചേർന്നവരെ തിരിച്ചു കൊണ്ടു വരുന്ന വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രം

തിരുവനന്തപുരം: ഐഎസിൽ ചേർന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തിൽ തീരുമാനെമടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. രാജ്യത്തിന്റെ ഭാഗമായിട്ട് അവർ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തിൽ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നത് കൂടുതൽ മനസിലാക്കേണ്ടതുണ്ട്. ഐഎസിൽ ചേർന്നുവെന്ന് പറയപ്പെടുന്നവർ അവിടുത്തെ ജയിലിലാണ്. അവർ ഇങ്ങോട്ട് വരാൻ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ അവരുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാൻ തയാറാകണം. അങ്ങനെയൊക്കെ…

Read More

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി

  ജമ്മു കാശ്മീരിലെ ശ്രീനഗർ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ അടക്കം 24 പേർക്ക് പരുക്കേറ്റിരുന്നു മുഹമ്മദ് അസ്ലം എന്നയാൾ ഇന്നലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റവർ മഹാരാജാ ഹരിസിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലരക്ക് റെഡ് സ്‌ക്വയറിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Read More

‘കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തി’; കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരാളെക്കൂടി കൊന്നെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി.ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 1989ല്‍ കൊല നടത്തിയെന്നാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദാലിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് 1989 ലും കൊല നടത്തിയതായുള്ള മൊഴി. കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് ഒരാളെ കൊലപ്പെടുത്തി എന്നാണ് മൊഴി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 1792 പേർക്ക് കൊവിഡ്, 15 മരണം; 3238 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1792 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂർ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂർ 108, കാസർഗോഡ് 65, ഇടുക്കി 59, വയനാട് 40, പാലക്കാട് 39 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

അതിർത്തിയിൽ ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

കർണാടക അതിർത്തിയിൽ ഇന്ന് മുതൽ നിയന്ത്രണം ശക്തമാക്കും. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്രക്കാരെ ഇന്ന് മുതൽ കടത്തി വിടില്ല. കാസർകോട് തലപ്പാടി അതിർത്തിയിൽ കെ എസ് ആർ ടി സി ബസുകളിലടക്കം വാഹനപരിശോധന കർശനമാക്കുമെന്നും കർണാടക അറിയിച്ചു കൊവിഡിന്റെ രണ്ടാം തരംഗം മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. നേരത്തെ പലതവണ കർണാടക ഇത്തരത്തിൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവുകളെയും പ്രതിഷേധങ്ങളെയും തുടർന്ന് പിൻവലിക്കുകയായിരുന്നു നിയന്ത്രണങ്ങൾ ദിനംപ്രതി അതിർത്തി കടന്നുപോകുന്ന വിദ്യാർഥികളെയും അടിയന്തര ചികിത്സക്കായി മംഗലാപുരത്ത്…

Read More

ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള വിലക്ക് തുടരും; സിബിഐ ആവശ്യം ഹൈക്കോടതി തള്ളി

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കെതിരായ അന്വേഷണത്തിനുള്ള വിലക്ക് ഹൈക്കോടതി ഈ മാസം 17 വരെ നീട്ടി. ഇന്ന് തന്നെ വിലക്ക് നീക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സ്റ്റേ നീട്ടിയത് സിബിഐ കേസിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം കേസിൽ ശിവശങ്കറും സ്വപ്‌നയും യൂനിടാകും അടക്കമുള്ള പ്രതികളുടെ പങ്കിന് കൂടുതൽ തെളിവ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹർജി നൽകിയത്. വടക്കാഞ്ചേരി ഭവന നിർമാണ…

Read More

വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്

കേശസംരക്ഷണം എപ്പോഴും നമുക്കിടയില്‍ ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതും പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സമയമില്ല എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ അവസ്ഥയിലും നാം ശ്രദ്ധിച്ചാല്‍ നമ്മുടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. അതിന് വേണ്ടി നമ്മള്‍ കേശസംരക്ഷണത്തിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കണം. വിറ്റാമിന്‍ എ, ഡി, ഒമേഗ -3 കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം എന്നിവയുടെ ഗുണം വാല്‍നട്ടില്‍ നിറഞ്ഞിരിക്കുന്നു.വാല്‍നട്ടിനെ അതിന്റെ ഘടന കാരണം തലച്ചോറിന്റെ ഭക്ഷണം എന്നും വിളിക്കുന്നു….

Read More

വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ; സർക്കാർ തീരുമാനമായി

വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ നിർമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ബോയ്‌സ് ടൗണിലെ സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കാനാണ് തീരുമാനം. നിർമാണം പൂർത്തിയാകുന്നതു വരെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി പ്രവർത്തിക്കും നേത്തെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്‌സ് ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ കണ്ടെത്തിയ മടക്കിമലയിലെയും ചുണ്ടേലെയും ഭൂമി അനുയോജ്യമല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.

Read More