ബെംഗളൂരുവിൽ ജീവനക്കാരന്റെ ആത്മഹത്യയിൽ ഒല സി ഇ ഒ ബവീഷ് അഗാർവാളിനെതിരെ കേസ്. എഞ്ചിനീയറായിരുന്ന കെ അരവിന്ദ് ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. കമ്പനി സീനിയർ എക്സിക്യൂട്ടീവ് സുബ്രത് കുമാർ ദാസും പ്രതിയാണ്. കടുത്ത മാനസിക സമ്മർദ്ദവും ജോലിസ്ഥലത്തെ പീഡനവുമാണ് മരണ കാരണമെന്ന് വ്യക്തമാകുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസ് എടുത്തത്.
ഓല സി ഇ ഒ ബവീഷ് അഗാർവാളിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ബെംഗളുരു പൊലീസ് ചുമത്തിയിരിക്കുന്നത്. എഞ്ചിനീയറായിരുന്ന കെ.അരവിന്ദ് കഴിഞ്ഞ മാസം 28നാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 28 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. മാനസിക സമ്മർദ്ദത്തെ കുറിച്ച് അരവിന്ദ് പരാതിയൊന്നും പറഞ്ഞില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
അരവിന്ദിന്റെ മരണത്തിൽ സഹോദരൻ അശ്വിൻ കണ്ണൻ പോലീസിൽ പരാതി നൽകിയിരുന്നു. അരവിന്ദ് എഴുതിയ മരണക്കുറിപ്പിൽ, സുബ്രത് കുമാർ ദാസും അഗർവാളും ജോലിസ്ഥലത്ത് തന്നെ ഉപദ്രവിച്ചുവെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയില്ലെന്നും ഇത് തന്നെ വിഷാദത്തിലേക്ക് തള്ളിവിടുകയും ഒടുവിൽ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നത്.





