കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി; ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്

കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്.

മുൻ സംസ്ഥാന കൌൺസിൽ അംഗവും AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ കൂട്ടരാജി.മീനാങ്കൽ എ,ബി ബ്രാഞ്ചുകളിൽ അംഗങ്ങളായ 40 പേർ രാജിവെച്ചു. AITUC ഹെഡ് ലോഡ് യൂണിയനിൽ അംഗങ്ങളായ 30 പേരും വർഗ ബഹുജന സംഘടനകളായ AIYF,AISF മഹിളാ ഫെഡറേഷൻ എന്നിവയിൽ അംഗങ്ങളായവരും രാജിവെച്ചിട്ടുണ്ട്.പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.

മന്ത്രി ജി.ആർ.അനിലിനെതിരായ പ്രതിഷേധമാണ് രാജിയിലൂടെ പ്രകടമാകുന്നത് പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16പേർ രാജിവെച്ച് CPIMൽ ചേർന്നു. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കും കടയ്ക്കലിനും പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും കൂട്ടരാജി സംഭവിക്കുന്നത് സംസ്ഥാനത്തെ CPIക്ക് കനത്ത തിരിച്ചടിയാണ്. കൊല്ലം ജില്ലാ സെക്രട്ടറി പി.എസ് സുപാലിൻെറ ഏകപക്ഷീയ നീലപാടുകളാണ് കടയ്ക്കലിലും കുണ്ടറയിലും പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണം.