എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.

 

പത്താ ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഈ പരീക്ഷയ്ക്ക് 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 184 തസ്തികകളിലേക്കുള്ള ഏകീകൃത പരീക്ഷയാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്നത്. വിവിധ പരീക്ഷകള്‍ വെവ്വേറെ നടത്തുമ്പോഴുള്ള സമയ, പണ നഷ്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

 

ഹയര്‍സെക്കന്ററി, ബിരുദ തലത്തിലുള്ള പരീക്ഷകളും അടുത്ത വര്‍ഷം മുതല്‍ ഏകീകൃതമാക്കും.