വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ; പ്രകോപനം സൃഷ്ടിക്കരുതെന്ന് അണികൾക്ക് താക്കീത്
വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിൽ അണികൾക്ക് താക്കീത്. പ്രകോപനം സൃഷ്ടിക്കരുതെന്നാണ് നിർദേശം. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രതിഷേധമോ, പോസ്റ്ററുകളോ പാടില്ല.കുഞ്ഞികൃഷ്ണനെതിരായ നടപടി വിശദീകരിക്കാൻ വിളിച്ച യോഗത്തിലാണ് താക്കീത്. ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മുതലുള്ളവരെ പങ്കെടുപ്പിച്ചു ചേർന്ന യോഗത്തിലാണ് നിർദേശം.അതിനിടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാൻ ശ്രമം. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തിന് നേതൃത്വം നൽകിയ പ്രസന്നന്റെ വീട്ടിൽ മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ എത്തി. പ്രസന്നൻ്റെ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ്റെ…
