കൊവിഡ് രോഗികളുടെ വിവര ശേഖരണം: സർക്കാർ തീരുമാനത്തിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊവിഡ് രോഗികളുടെ ഫോൺ വിവരശേഖരണത്തിനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കൊവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അതിനാൽ ഇത്തരത്തിലൊരു തീരുമാനത്തിൽ അപാകതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. സെല്ലുലാർ കമ്പനികളെ ഹർജിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല ടവർ ഡീറ്റൈൽസ് എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് ഇന്നലെ പറഞ്ഞിട്ട് ഇന്ന്…

Read More

തൃശ്ശൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

  തൃശ്ശൂർ മാളയിൽ സിപിഎം-ബിജെപി സംഘർഷം. മൂന്ന് ബിജെപി പ്രാദേശിക നേതാക്കൾക്ക് കുത്തേറ്റു. ബിജെപി മാള മണ്ഡലം ജനറൽ സെക്രട്ടറി അനിൽ ആദിത്യൻ, യുവമോർച്ച പ്രവർത്തകരായ ധനിൽ, എ.ടി ബെന്നി എന്നിവർക്കാണ് കുത്തേറ്റത്. സംഘർഷത്തിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. കുഴൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

Read More

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും കയ്യേറ്റം ചെയ്തു. ഭാര്യയെ അത്യാഹിത വിഭാഗത്തിൽ കാണിക്കാൻ എത്തിയ ചുനങ്ങാട് മുട്ടിപ്പാലം സ്വദേശി ഗോപകുമാർ എന്നയാളാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. ഇയാൾ മദ്യപിച്ചായിരുന്നു ആശുപത്രിയിൽ ഭാര്യയ്‌ക്കൊപ്പം എത്തിയത്. ആശുപത്രിയിലെത്തിയ ഗോപകുമാര്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനായി കൗണ്ടറില്‍ എത്തുകയും ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ബഹളം വെക്കുകയുമായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഭാര്യയുമായി ഡോക്ടറെ കാണാന്‍ എത്തി. ഡോക്ടർ പരിശോധനയ്ക്കിടെ എന്താണ് സംഭവിച്ചത് എന്ന്…

Read More

നെഹ്‌റു ട്രോഫി വള്ളംകളി; രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരാതിയെ തുടര്‍ന്നാണ് ഫല പ്രഖ്യാപനം തടഞ്ഞത്. മുഴുവന്‍ പരാതികളും ഓണത്തിനു ശേഷം തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചില ചുണ്ടന്‍ വള്ളങ്ങളെ കുറിച്ച് ലഭിച്ച പരാതികളാണ് ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് വെല്ലുവിളി. അനുവദനീയമായതില്‍ അധികം ഇതര സംസ്ഥാന തുഴച്ചിലുകാരെ ഉപയോഗിച്ചതായാണ് പ്രധാന ആരോപണം. തടിത്തുഴ, ഫൈബര്‍…

Read More

സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകൾ; 785 എണ്ണവും കണ്ണൂർ ജില്ലയിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രശ്‌നബാധിത ബൂത്തുകളായി 1850 എണ്ണമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. 785 ബൂത്തുകളാണ് കണ്ണൂരിൽ പ്രശ്‌നബാധിതമായി കണക്കാക്കുന്നത് അഞ്ച് പ്രശ്‌നബാധിത ബൂത്തുകളുള്ള പത്തനംതിട്ടയാണ് ലിസ്റ്റിൽ ഏറ്റവും കുറവ്. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ നിർദേശം നൽകി. വെബ് കാസ്റ്റിംഗ് ഇല്ലാത്ത ബൂത്തുകളിൽ വീഡിയോ ഗ്രാഫി നടത്തും.    

Read More

കൊലനടത്തിയത് ആർഎസ്എസ്-ബിജെപി സംഘം; സന്ദീപിന്റെ കൊലപാതകത്തിൽ ഉന്നതതല അന്വേഷണം വേണം: കോടിയേരി ബാലകൃഷ്‌ണൻ

  പത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ്-ബി ജെ പി സംഘം ആസൂത്രിതമായി നടപ്പിലാക്കാക്കിയ കൊലപാതകമാണ്. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദീപ് ജനകീയ നേതാവാണ്. പഞ്ചായത്ത് തിരിച്ചുപിടിക്കാൻ പ്രധാനപങ്കുവഹിച്ചു. കേരളത്തിൽ സിപിഐ എമ്മിനെ വകവരുത്താൻ ആർഎസ്എസ് ഇതിനുമുൻപും ശ്രമിച്ചിട്ടുണ്ട്. 2016ന് ശേഷം സിപിഐ എമ്മിന്റെ 20 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ 15 പേരെയും…

Read More

ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇറാനിലെ സെംനാനിൽ ആണ് ഭൂചലനമുണ്ടായത്. ആളപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ. ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹവും ശക്തമാണ്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സെംനാൻ, ടെഹ്‌റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9:19ന് സെംനാനിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ…

Read More

ബട്‌ലര്‍ ഷോ; ഇന്ത്യ തരിപ്പണമാക്കി: ഉജ്ജ്വല ജയത്തോടെ ഇംഗ്ലണ്ട് വീണ്ടും മുന്നില്‍

ടോസ് ജയിക്കുന്നവര്‍ കളിയും ജയിക്കുന്ന പതിവ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ആവര്‍ത്തിക്കുകയാണ്. മൂന്നാം ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് കളിയും ജയിച്ച് പരമ്പരയില്‍ വീണ്ടും മുന്നിലെത്തി. ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ലോക ഒന്നാംനമ്പര്‍ ടീം കെട്ടുകെട്ടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ കടന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് ഇനി പരമ്പര പോക്കറ്റിലാക്കാം. ബൗളിങില്‍ മൂന്നു വിക്കറ്റുമായി മാര്‍ക്ക് വുഡും ബാറ്റിങില്‍ ജോസ് ബട്‌ലറും (83*) ഹീറോസായപ്പോള്‍ മൂന്നാം…

Read More

വയനാട്ടിൽ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി

സി.ആർ.പി.സി സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി.  അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന്‌ വിലക്ക്‌ ഉണ്ട്‌. താഴെ പറയുന്ന സാഹചര്യങ്ങളിൽ മാത്രം കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ അഞ്ചിൽ കൂടുതൽ ആളുകൾക്ക്‌ ഒത്തു ചേരാം. എന്നാൽ മാസ്ക്ക്‌, ശാരീരിക അകലം, സോപ്പ്‌/സാനിട്ടൈസർ ഉപയോഗം മുതലായവ കൃത്യമായും പാലിക്കണം. ഇളവുകൾ ഇങ്ങനെ… 1. കല്യാണങ്ങൾക്ക്‌ പരമാവധി 50 ആളുകൾ 2. മരണാനന്തര ചടങ്ങിൽ പരമാവധി 20 ആളുകൾ 3. സർക്കാർ/ സാമൂഹിക/ രാഷ്ട്രീയ/ മറ്റ്‌…

Read More

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More