യുപിയിൽ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം. ഡൽഹി-ഒഡീഷ യാത്രക്കിടെ ഝാൻസിയിൽ വെച്ചാണ് ആക്രമണം നടന്നത്. നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. രണ്ട് പേർ സന്ന്യാസ വേഷത്തിലും രണ്ട് പേർ സാധാരണ വേഷത്തിലുമായിരുന്നു. രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ട്രെയിനിലുണ്ടായിരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തത് ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവർ പിൻമാറിയില്ല. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി. കന്യാസ്ത്രീകളെ ട്രെയിനിൽ നിന്നിറക്കി പോലീസ് ആധാർ അടക്കമുള്ള…

Read More

‘ആർ ശ്രീലേഖ ധിക്കാരിയായ കൗൺസിലർ; ബിജെപിയുടേത് ഏറ്റവും നാണംകെട്ട നീക്കം’; ബിനോയ് വിശ്വം

ഓഫീസ് കെട്ടിട വിവാദത്തിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഇപ്പോഴും പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ആണ് ആർ ശ്രീലേഖ. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ എസ് ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിക്ക് ചെയ്യാൻ എന്തെല്ലാം വേറെയുണ്ടെന്നും അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ ഒന്നാമത്തെ അജണ്ട എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ ആക്കുന്നുവെന്ന് ബിനോയ് വിശ്വം വിമർശിച്ചു. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാമെന്ന് അദേഹം കുറ്റപ്പെടുത്തി. ആർ ശ്രീലേഖയുടെ…

Read More

മലയാറ്റൂരിൽ വൻ മോഷണം: വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 41,000 രൂപയും കവർന്നു

  എറണാകുളം മലയാറ്റൂർ കളംപാട്ടുപുരത്ത് വൻ മോഷണം. വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 41,000 രൂപയും കവർന്നു. കൊച്ചി റിഫൈനറിയിൽ വാഹനങ്ങളുടെ കോൺട്രാക്ട് എടുക്കുന്ന ഔസേപ്പ് തോമസ് എന്ന വ്യവസായിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബെഡ് റൂമിൽ നിന്ന് താക്കോലെടുത്ത് അലമാര തുറന്നാണ് പണവും സ്വർണവും കവർന്നത് ഔസേപ്പിന്റെ വീടിന് സമീപത്തുള്ള രണ്ട് വീടുകളിലും ചെറിയ തോതിൽ കവർച്ച നടന്നിട്ടുണ്ട്. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്‌

Read More

വയനാട് ജില്ലയില്‍ 510 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.12

  വയനാട് ജില്ലയില്‍ ഇന്ന് (20.09.21) 510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 942 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.12 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112284 ആയി. 104525 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6809 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5575 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

പലസ്തീന്‍ രാഷ്ട്രത്തെ നെതന്യാഹുവിന് അംഗീകരിക്കേണ്ടി വരുമോ? ഹമാസ് നിരായുധീകരണം സാധ്യമാകുമോ? എല്ലാ കണ്ണുകളും ട്രംപിന്റെ 21ഇന പദ്ധതിയില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ണായക ചര്‍ച്ച ഇന്ന് വൈറ്റ് ഹൗസില്‍. ഗസ്സയിലെ ആക്രണത്തിനെതിരായ ലോക വ്യാപക പ്രതിഷേധത്തിന് മുന്നില്‍ ഇസ്രയേല്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ട്രംപും നെതന്യാഹുവും വ്യക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച അതീവ നിര്‍ണായകമാകും. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. പുതിയ വെടിനിര്‍ത്തല്‍ മാര്‍ഗരേഖ തയ്യാറാക്കുകയാണെന്നും വൈറ്റ് ഹൗസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More

സേന മേധാവിയടക്കം അന്തരിച്ച ഹെലികോപ്റ്റർ അപകട ദിവസം സംഭവിച്ചതെന്ത്

  തമിഴ്‌നാട്ടിലെ ഊട്ടി കൂനൂരിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് നടന്ന ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ബിപിൻ റാവത്തും ഭാര്യയും, സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 14 പേരാണ് മരിച്ചത്. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെട്ടത് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ഇദ്ദേഹം. വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട ദിവസം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് മുതൽ സംഭവിച്ചതെന്തൊക്കെയെന്ന് നോക്കം… രാവിലെ ഒമ്പത് മണിക്ക് ഡൽഹിയിൽ നിന്ന് ബിപിൻ റാവത്തും ഭാര്യയും…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്, പുറത്താക്കണമെന്ന് ആവശ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആവശ്യമുണ്ട്. ഹൈക്കമാൻഡിൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാകും തീരുമാനം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തി വിവാദം ഉണ്ടാക്കരുതെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉടൻ കേസെടുക്കും.തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ…

Read More

ഗൂഢാലോചനക്ക് വ്യക്തമായ തെളിവില്ല, ഫോൺ ഹാജരാക്കാത്തത് നിസഹകരണല്ലെന്നും ഹൈക്കോടതി

  വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവുകളില്ലെന്ന് ഹൈക്കോടതി പറയുന്നു. ഒരു ഫോൺ ഹാജരാക്കാത്തത് നിസഹകരണമല്ലെന്നും വിധിയിൽ പറയുന്നു. ഹാജരാക്കാത്ത ഫോൺ ആണ് കേസിലെ നിർണായക തെളിവെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു മറ്റ് ഫോണുകൾ പ്രതികൾ ഹാജരാക്കിയിട്ടുണ്ടെന്നും സിംഗിൾ ബഞ്ച് ജഡ്ജി ഗോപിനാഥ് ഉത്തരവിൽ പറയുന്നു. കോടതിക്കെതിരെ പൊതുസമൂഹത്തിൽ ഉയർന്ന വിമർശനങ്ങൾക്കും മറുപടി നൽകുന്നുണ്ട്. കോടതി നടപടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്തവരാണ്…

Read More

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎം തീരുമാനമാണെന്ന് കോടിയേരി

  രവീന്ദ്രൻ പട്ടയത്തെ ചൊല്ലി സിപിഎം, സിപിഐ പോര് ശക്തമാകുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണ്. പട്ടയം റദ്ദാക്കിയ നടപടി 2019ൽ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ഇടുക്കിയിൽ സിപിഎമ്മിലും സിപിഐയും ഉണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി ഇതിന്റെ നടപടികൾ പൂർത്തിയാക്കണം. നിയമപരമായി പരിശോധനകൾ നടത്തിയ ശേഷം വീണ്ടും പട്ടയം നൽകും….

Read More

പൂരം ഇന്ന് കൊടിയേറും മക്കളേ; ഓൾഡ് ട്രാഫോഡിൽ രണ്ടാം അരങ്ങേറ്റത്തിനൊരുങ്ങി റൊണാൾഡോ

  12 വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് തിരികെ എത്തിയ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 7.30 തുടങ്ങുന്ന മത്സരത്തിൽ ന്യൂകാസിൽ യൂനൈറ്റഡാണ് മാഞ്ചസ്റ്ററിന്റെ എതിരാളികൾ. റോണോയുടെ രണ്ടാംവരവ് ഓൾഡ് ട്രാഫോഡിൽ ആഘോഷപ്പൂരമൊരുക്കുമെന്ന് ഉറപ്പാണ്. ഏഴാം നമ്പർ കുപ്പായത്തിൽ ഇറങ്ങുന്ന റൊണാൾഡോയ്ക്ക് ഒപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്‌ബെ എന്നീ അതികായരും ഇറങ്ങുമ്പോൾ തകർപ്പൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. 2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ…

Read More