Headlines

‘ആർ ശ്രീലേഖ ധിക്കാരിയായ കൗൺസിലർ; ബിജെപിയുടേത് ഏറ്റവും നാണംകെട്ട നീക്കം’; ബിനോയ് വിശ്വം

ഓഫീസ് കെട്ടിട വിവാദത്തിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഇപ്പോഴും പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ആണ് ആർ ശ്രീലേഖ. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ എസ് ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിക്ക് ചെയ്യാൻ എന്തെല്ലാം വേറെയുണ്ടെന്നും അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ ഒന്നാമത്തെ അജണ്ട എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ ആക്കുന്നുവെന്ന് ബിനോയ് വിശ്വം വിമർശിച്ചു. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാമെന്ന് അദേഹം കുറ്റപ്പെടുത്തി. ആർ ശ്രീലേഖയുടെ നിലപാടിന് അഭ്യർത്ഥന അപേക്ഷ എന്ന രീതിയിൽ കാണാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു.

മറ്റത്തൂർ വിഷയം കോൺഗ്രസിനെ ബാധിച്ച മാറവ്യാധിയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ബിജെപിക്ക് വേണ്ടി സംസാരിക്കുന്ന മൂന്ന് പേരുണ്ട്. ഒരാൾ തിരുവനന്തപുരം എംപി ശശി തരൂർ ആണെന്ന് അദേഹം പറഞ്ഞു. മറ്റത്തൂർ കോൺഗ്രസ് ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നത് ദുഃഖകരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.