‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ഭാര്യ സരിതയുടെയും മൊഴിയെടുത്തു
‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി എടുത്തു. കൊച്ചി ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്കൂർ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് 5 മണി വരെ നീണ്ടു. കേസിൽ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. ഈ മാസം 24 നും ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറാക്കാൻ ജയസൂര്യ കരാർ ഒപ്പിട്ടിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.Logo live TV…
