‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി എടുത്തു. കൊച്ചി ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്കൂർ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് 5 മണി വരെ നീണ്ടു. കേസിൽ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. ഈ മാസം 24 നും ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറാക്കാൻ ജയസൂര്യ കരാർ ഒപ്പിട്ടിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.Logo
live TV
Advertisement
Kerala News
‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ഭാര്യ സരിതയുടെയും മൊഴിയെടുത്തു
24 Web Desk
2 hours ago
Google News
2 minutes Read
‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി എടുത്തു. കൊച്ചി ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്കൂർ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് 5 മണി വരെ നീണ്ടു. കേസിൽ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. ഈ മാസം 24 നും ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറാക്കാൻ ജയസൂര്യ കരാർ ഒപ്പിട്ടിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി.
മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉയര്‍ന്നത്.






