കോപയിൽ അർജന്റീനക്ക് ആദ്യ ജയം; കരുത്തരായ ഉറൂഗ്വെയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്
കോപ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ വിജയം. കരുത്തരായ ഉറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗൈഡോ റോഡ്രിഗസാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന അർജന്റീനക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ന് അവർ ഇറങ്ങിയത്. 4-3-3 എന്ന ശൈലിയായിരുന്നു മെസ്സി പട സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയെന്ന നയമാണ് അർജന്റീന സ്വീകരിച്ചത്. കളിയുടെ പതിമൂന്നാം മിനിറ്റിൽ തന്നെ റോഡ്രഗസിലൂടെ അർജന്റീന ലീഡ് നേടി. മെസ്സിയുടെ ക്രോസിൽ…
