Headlines

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

  തൃശൂർ പെരുമ്പിലാവിൽ അച്‌ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടി മരിച്ചു. തമിഴ്നാട് സ്വദേശി മുത്തുവിൻ്റെ മകൾ ഋതിക (7) യാണ് മരിച്ചത്.എലിവിഷം ഉള്ളിൽച്ചെന്ന കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനും ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മുത്തു (29) ഇന്നലെ പിടിയിലായിട്ടുണ്ട്.     ഭാര്യ പിണങ്ങി പോയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ മക്കൾക്ക് ജ്യൂസിൽ എലിവിഷം കലക്കി നൽകിയത്. തൃശൂർ മെഡിക്കൽ കോളജിൽ ആദ്യം കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആസ്റ്റർ…

Read More

പ്രമുഖ ചലച്ചിത്ര -സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

  കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ആണ് ശ്രീലക്ഷ്മി. ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച്‌ ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന…

Read More

പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് വലിയ സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി; ഡിഫൻഡറായ ഫ്രാൻ ഗോൺസാലസും സ്ട്രൈക്കറായ ക്രിസ്റ്റ്യൻ ഒപ്സെതും

പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് വലിയ സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി. ഡിഫൻഡറായ ഫ്രാൻ ഗോൺസാലസും സ്ട്രൈക്കറായ ക്രിസ്റ്റ്യൻ ഒപ്സെതും ആണ് ബെംഗളൂരു എഫ് സിയിൽ എത്തുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ പരിചിതനാണ് ഫ്രാൻ ഗോൺസാലസ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ നിരയിലെ പ്രധാന താരമായിരുന്നു. ഡിഫൻഡർ ആണെങ്കിൽ കഴിഞ്ഞ തവണ ഗോൾ മുഖത്ത് മോഹൻ ബഗാന് ഒരുപാട് സംഭാവനകൾ ഫ്രാൻ നൽകി. ഫ്രാൻ ഗോൺസാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും…

Read More

ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടം ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റ് കൊണ്ട് തിരിച്ചുപിടിക്കാനാകില്ല: തരൂർ

കേന്ദ്രത്തിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റത്തെ തുടർന്ന് ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടത്തന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ശശി തരൂർ. പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരെ കേന്ദ്രസർക്കാർ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നുവെന്നത് ലജ്ജാകരമാണെന്നും തരൂർ പറഞ്ഞു. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ തുടങ്ങിയവർ കർഷക സമരത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ മോദി സർക്കാരിന് പിന്തുണ അർപ്പിച്ച് ഇന്ത്യ ഒരുമിച്ച് എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും രംഗത്തുവരികയായിരുന്നു.  

Read More

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞൻമാർക്ക്‌

ഭൗതികശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രധാനമായി തമോഗര്‍ത്തത്തെ കുറിച്ചുളള പഠനമാണ് ഇവര്‍ക്ക് ആദരം നേടി കൊടുത്തത്.   ബ്രിട്ടണിലെ ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്. തമോഗര്‍ത്തം രൂപപ്പെടുന്നതില്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ വ്യക്തമാക്കുന്ന കണ്ടുപിടിത്തമാണ് റോജര്‍ പെന്റോസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് വലിയ തോതിലുളള തമോഗര്‍ത്തത്തെ കണ്ടെത്തിയതിനാണ് റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരും ആദരം നേടിയത്. ഒരു…

Read More

ഇരട്ടഗോളുകളുമായി റോണോ; മെസ്സിയും സംഘവും മുട്ടുകുത്തി, യുവന്റസിന് തകർപ്പൻ ജയം

ഫുട്‌ബോൾ ലോകം കാത്തിരുന്ന മെസി-ക്രിസ്റ്റിയാനോ റൊണാൾഡോ പോരാട്ടത്തിൽ ജയം റൊണാൾഡോയ്ക്ക്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ യുവന്റസ് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തുവിട്ടു. ഇതിൽ രണ്ട് ഗോളുകൾ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നതാണ്. പതിമൂന്നാം മിനിറ്റിൽ തന്നെ യുവന്റസ് മുന്നിലെത്തി. റൊണാൾഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം കൃത്യമായി തന്നെ വലയിൽ എത്തിച്ചു. 20ാം മിനിറ്റിൽ മക് കന്നിയുടെ ഗോളിൽ യുവന്റസ് 2-0ന് മുന്നിലെത്തി. അമ്പത്തിരണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റോണോ പാഴാക്കിയില്ല. യുവന്റസ് 3-0ന് മുന്നിൽ.  …

Read More

‘2019-ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാം; വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥർ’; എ പത്മകുമാർ

2019-ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാമെന്ന് അക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാർ. അതിൽ വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. ഹൈക്കോടതി നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള അന്വേഷണം വേണം. ശബരിമലയുമായി ബന്ധപ്പെട്ട് മോശമായ ഒന്നും താൻ ചെയ്തിട്ടില്ലെന്നും, ഒരു തരി പൊന്നും പോയിട്ടില്ലെന്നും എ പത്മകുമാർ പറഞ്ഞു. നിരവധി പ്രശ്നങ്ങളുണ്ടായ കാലഘട്ടത്തിലാണ് പ്രസിഡണ്ട് ആയിരുന്നതെന്ന് എ പത്മകുമാർ പറയുന്നു. സ്വർണപാളി വിവാ​ദത്തിൽ ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെെയന്നും ചോദ്യം ചെയ്യേണ്ടവരെ എല്ലാം തന്നെ ചോദ്യം ചെയ്യട്ടെയെന്നും എ…

Read More

ശിവശങ്കരന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ‘ശിവശങ്കരന്‍ രോഗലക്ഷണം മാത്രം….. എന്നാല്‍ രോഗം പിണറായി വിജയന്… അവിടെ നടന്നത് തീവെട്ടിക്കൊള്ളയും ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്.മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്.ശിവശങ്കരന്‍ ഇതിലെ ഒരു കണ്ണി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.   കോവിഡ് കാലം പോലും മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകും. ശിവശങ്കരന്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി…

Read More

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തും

  ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് പരീക്ഷ സെപ്തംബർ 12 ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 198 ആയി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താനാണ് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് മാസ്‌ക്…

Read More

വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ റിമാന്റിൽ, ഒരു സ്ത്രീ അറസ്റ്റിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തേമ്പാംമൂട്ടിലെ ഇരട്ടക്കൊല കേസിൽ പ്രതികളെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. നാലു പ്രതികളെയാണ് റിമാന്റ് ചെയ്തത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളെ ഒളിക്കാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയാണ് പിടിയിലായത്. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ്(30) കല്ലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റും സി.പി.എം.ബ്രാഞ്ച് അംഗവുമായ ഹക്ക് മുഹമ്മദ്(24) എന്നിവരെയാണ് പത്തോളം വരുന്ന സംഘം രാത്രി 12.20…

Read More