കീം എന്‍ജിനിയറിങ് പ്രവേശന പരീക്ഷ: മാര്‍ക്ക് നിശ്ചയിക്കുന്ന രീതിയിലെ മാറ്റം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

കീം എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കുന്ന രീതിയിലെ മാറ്റം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദഗ്ധ സമിതിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാണ് ഉത്തരവ് ഇറക്കിയത്. ഇതോടെ മുന്‍വര്‍ഷങ്ങളിലേത് പോലെ സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കീമില്‍ മാര്‍ക്ക് കുറയില്ല. (KEAM Engineering Entrance Exam: change in marking method)റാങ്ക് പട്ടിക തയ്യാറാക്കുന്ന പുതിയ രീതി പ്രോസ്പക്ടസില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ച് പരീക്ഷയും നടത്തിയ ശേഷമായിരുന്നു ഫോര്‍മുല പരിഷ്‌കരിച്ചത്. ഇതേതുടര്‍ന്നാണ് ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കേണ്ടി വന്നത്. കണക്ക്, ഫിസിക്‌സ് , കെമിസ്ട്രി വിഷയങ്ങളില്‍ തമിഴ്‌നാട് മാതൃക തുടരാനും തീരുമാനിച്ചിട്ടുണ്ട്.