“എനിക്ക് കസേരയൊന്നും വേണ്ടെന്നേ” ; ക്രൂവിനൊപ്പം പാക്ക്അപ് ചിത്രത്തിൽ പോസ് ചെയ്ത് മമ്മൂട്ടി
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന് പാക്കപ്പ്. പത്തൊൻപത് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമെന്നതുൾപ്പെടെ നിരവധി കൗതുകങ്ങളുള്ള ചിത്രമാണ് പേട്രിയറ്റ്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റിന് ഇന്ന് കൊച്ചിയിൽ പാക്കപ്പ് ആയത്. പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത് മമ്മൂട്ടിയുടെ സീനുകളാണ്. പാക്ക് അപ്പിൽ പ്രത്യേകതയായത് ക്രൂവിനൊപ്പം പോസ് ചെയ്ത മമ്മൂട്ടി ആണ്. ഫോട്ടോ എടുക്കാനായി മമ്മൂട്ടിക്ക് കസേര ഇട്ടിരുന്നു. എന്നാൽ ആ കസേര എടുത്തുമാറ്റി…
