ഇടതുപക്ഷം എന്നും വർഗീയതയ്ക്ക് എതിരാണെന്ന് കെ കെ ശൈലജ . ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ ആര് നടത്തിയാലും ഇടതു പക്ഷം എതിർക്കും സാമൂദായിക നേതാക്കൾ പറയുന്നതിൽ നല്ലതുണ്ടെങ്കിൽ സ്വീകരിക്കുമെന്നും അത് ശെരിയല്ലെങ്കിൽ വിമര്ശിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ ട്വന്റി ഫോർ എൻകൗണ്ടർ ചർച്ചയിൽ വ്യക്തമാക്കി.
സിപിഐഎം സംരക്ഷിക്കുമെന്ന വിശ്വാസം വെള്ളാപ്പള്ളിയ്ക്കുണ്ടാകാൻ സാധ്യത ഇല്ല കാരണം അദ്ദേഹം പലപ്പോഴായും പറയുന്ന അഭിപ്രായങ്ങൾ കാണാറുള്ളതാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് വെള്ളാപ്പള്ളി നടേശന്റെ നിലപാടിൽ ഗുണകരമായിട്ടുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അത് അംഗീകരിക്കാൻ മടിയില്ല. എന്നാൽ അദ്ദേഹം പറയുന്ന ഏതെങ്കിലും കാര്യം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അഭിപ്രായത്തിന് ഭിന്നമാണെങ്കിൽ അത് സ്വീകരിക്കാറില്ലെന്നും കെ കെ ശൈലജ ട്വന്റി ഫോറിനോട് പറഞ്ഞു.
‘ഇടതുപക്ഷം വർഗീയതയ്ക്ക് എതിരാണ്; വെള്ളാപ്പള്ളി പറയുന്നതിൽ ശരിയുണ്ടെങ്കിൽ അംഗീകരിക്കാൻ മടിയില്ല’; കെ കെ ശൈലജ






