പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി അരങ്ങേറ്റം കുറിക്കുന്നു. വിദേശ മലയാളിയായ മനോജ് കെ.ജി നായർ അമ്മാളൂ ക്രിയേഷൻസിന്റെ ബാനറിൽ ഒരു ത്രില്ലർ ചിത്രമാണ് നിർമ്മിക്കുന്നത്. നിരവധി മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായ പ്രസാദ് യാദവ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് പോസ്റ്ററിൽ കാണാം. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി,എഡിറ്റർ-രഞ്ജൻ എബ്രഹാം’ ഗാനരചന-ബി കെ ഹരിനാരായണൻ, സംഗീതം-വരുൺ ഉണ്ണി.
പ്രൊഡക്ഷൻ ഡിസൈനർ-അപ്പുണ്ണി സാജൻ,പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർഗീസ്, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂം-കുമാർ എടപ്പാൾ,ആക്ഷൻ- സ്റ്റണ്ട് സിൽവ, ഓഡിയോഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്,സ്റ്റിൽസ്- വിഷ്ണു ആർ ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്-ജബ്ബാർ മതിലകം, ഡിജിറ്റൽ മാർക്കറ്റിംഗ്-ഒപ്പറ, ഡിജിറ്റർ പിആർഒ- അഖിൽ ജോസഫ്, പബ്ലിസിറ്റി ഡിസൈൻ- ക്രിയേറ്റീവ് മങ്കി,പി ആർ ഒ-എ എസ് ദിനേശ്.






