കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുത്തില്ല
വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം. ഫിനാൻസ് കമ്മിറ്റി പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകിയില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസൽ വി.സി. പാസ്സാക്കിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ടത് 33 ലക്ഷം രൂപയാണ്. ഫണ്ട് പാസ്സാക്കാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിലാണ്. 150 ലധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ ചർച്ചയ്ക്ക് എടുത്തത് രജിസ്ട്രാറിന്റെ സസ്പെൻഷൻ മാത്രമാണ്. അടുത്ത സിൻഡിക്കേറ്റ് യോഗം ചേരുമെന്ന്…
