യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9ന് നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പങ്കെടുക്കും. ബിഹാർ ഗവർണർ ലെഫ്.ജനറൽ സയ്യിദ് അതാ ഹസ്നൈനും ചടങ്ങുകളിൽ പങ്കെടുക്കും. സംസ്കാര ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ഉണ്ടായിരുന്നു.
സംസ്‌കാരചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. പകരം ഉപരാഷ്ട്രപതിയെ അയച്ചേക്കുമെന്നാണ് വിവരം.ജൂലൈ 4 ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. മൃതദേഹം തെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല സമുച്ചയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ജൂലൈ 9 ന് മഷ്ഹാദിലെ ഇമാം റെസ ദേവാലയത്തില്‍ സംസ്‌കരിക്കും.മാര്‍ച്ച് 4 ന് അദ്ദേഹത്തിന്റെ സംസ്‌കാരം നിശ്ചയിച്ചിരുന്നെങ്കിലും യുദ്ധം കാരണം അത് മാറ്റിവയ്ക്കുകയായിരുന്നു.
നേരത്തെ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്ന ജൂലൈ 4 യുഎസിന്റെ സ്വാതന്ത്ര്യ ദിനമാണെന്നത് ശ്രദ്ധേയമാണ്. 250-ാം സ്വാതന്ത്യ വാര്‍ഷികമാണ് യുഎസ് ഇത്തവണ ആഘോഷിക്കുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലാണ് ഖമേനി കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മുജ്തബ ഖമേനിക്കും പരിക്കേറ്റിരുന്നു. 1979ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായ ശേഷം ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ. ഖമനയിക്കൊപ്പം മകള്‍ സഹ്ദ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാ അല്‍ ഹുദ ബഗേരി എന്നിവരും ഇവരുടെ മകനും കൊല്ലപ്പെട്ടിരുന്നു.
ഖമനയി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തിനുനേരെ ആക്രമണം ഉണ്ടായത്. ഇറാന്‍ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൂസവി, ഖമേനിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍, 1989 മുതല്‍ ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവനായ മുഹമ്മദ് ഷിറാസി എന്നിവരും കൊല്ലപ്പെട്ടു.









