ഐടി ചട്ടം നടപ്പാക്കുന്നതിൽ നിയമോപദേശം തേടി കേന്ദ്രസർക്കാർ; കോടതി നിലപാട് നിർണായകമാകും

  സമൂഹമാധ്യമങ്ങളെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനുള്ള നരേന്ദ്രമോദിയുടെ സർക്കാരിന്റെ നീക്കം തുടരുന്നു. സമൂഹ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ കേന്ദ്രം ആലോചിക്കുകയാണ്. ഐടി ചട്ടം നടപ്പാക്കുന്നതിൽ മോദി സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം കോടതിയുടെ നിലപാടും വിഷയത്തിൽ നിർണായകമാകും. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി വാട്‌സാപ്പ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരമുളഅള നിയമനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ട് കേന്ദ്രം സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ മോദി സർക്കാരിന്റെ നീക്കത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല

Read More

സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി; സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

എറണാകുളത്ത് യുഡിഎഫിന് തിരിച്ചടിയായി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. വയനാട്ടിലും കൊല്ലത്തും കോട്ടയത്തും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിട്ടുണ്ട്. സംസ്ഥാനത്ത് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ യുഡിഎഫിൽ ആണ് കൂടുതൽ തിരിച്ചടിയുണ്ടായത്. വയനാട് കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ നഗരസഭാ ചെയർമാൻ സ്ഥാനാർഥി രവീന്ദ്രന്റെ നാമനിർദ്ദേശപത്രികയും തള്ളി. സി എസ് പ്രഭാകരൻ പകരം സ്ഥാനാർത്ഥിയാകും. കൊല്ലത്ത് വിളക്കുടി പഞ്ചായത്ത് അഞ്ചാം വാർഡ്…

Read More

വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസിൽ തീപിടിത്തം

വയനാട് കളക്ടറേറ്റിലും തീപിടുത്തം. സമൂഹ്യ നീതി ഓഫീസിലെ . ഫയലുകളും കപ്യൂട്ടറും കത്തി നശിച്ചു. ആർ. വാസുദേവ് സ്പെഷൽ കറസ്പോണ്ടൻറ് വയനാട് കൽപ്പറ്റയിലെ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി . ഓഫീസിൽ തീപിടിത്തം . രാത്രി 10.30. മണിയോടെയാണ് കളക്ട്രേറ്റിലെ ഹോം ഗാർഡ് ഈ ഓഫീസിൽ നിന്ന് പുകയും ഉയരുന്നത് കണ്ടത്. കംപ്യൂട്ടറും ചില ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. ഷോർട്ട് സർക്ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സംബന്ധിച്ച് വ്യക്ത ഇനിയും വരുത്തേണ്ടതുണ്ട്….

Read More

രണ്ട് വർഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കുഞ്ഞും

  പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പതിനാലുകാരിയെ മധുരയിൽ കണ്ടെത്തി. നാല് മാസം പ്രായമുള്ള കുഞ്ഞും കുട്ടിക്കൊപ്പമുണ്ട്. പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തെരച്ചിൽ നടത്തുകയാണ് 2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കൈക്കുഞ്ഞിനൊപ്പം കുട്ടിയെ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന യുവാവാണ് തനിക്കൊപ്പം ഇത്രയും കാലമുണ്ടായിരുന്നതെന്ന് കുട്ടി പോലീസിന് മൊഴി നൽകി.

Read More

ഇന്ത്യയുടെ ഓസീസ് പര്യടനം നവംബര്‍ 27 മുതല്‍; ടീം പ്രഖ്യാപനം ഉടന്‍

ഇന്ത്യയടെ ഓസീസ് പര്യടനം നവംബര്‍ 27 മുതല്‍ ആരംഭിക്കും. കോവിഡിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണിത്. പര്യടനത്തില്‍ നാല് ടെസ്റ്റുകളും മൂന്ന് വീതം ട്വന്‍ടി -20, ഏകദിന മത്സരങ്ങളുമുണ്ടാകും. ഏകദിന പരമ്പരയാണ് അദ്യം തുടങ്ങുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ ഏകദിന മത്സരങ്ങളും സിഡ്‌നിയിലാണ്. ടെസ്റ്റ് മത്സരങ്ങ്ള്‍ ഡിസംബര്‍ 17 മുതലാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഡേനൈറ്റ് മത്സരമാണ്. അഡ്‌ലെയ്ഡ്, മെല്‍ബണ്‍ സ്റ്റേഡിയങ്ങളിലായാണ് ടെസ്റ്റ് ക്രമീകരിച്ചിട്ടുള്ളത് കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ ഏകദിന മത്സരങ്ങളും…

Read More

മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാൽ തിരുത്താൻ ആളില്ല, CPIMന് ഏകാധിപത്യം; വിമർശനവുമായി CPI

സർക്കാരിലും മുന്നണിയിലും CPIMന് ഏകാധിപത്യമെന്ന് CPI. സർക്കാരിലെ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു. നയപരമായ വിഷയങ്ങളിൽ പോലും ചർച്ചയില്ല. പി.എം ശ്രീ ഉദാഹരണമെന്നും വിമർശനം. വാർഡ് വിഭജനം അടക്കമുളള കാര്യങ്ങളിൽ CPIM ഏകപക്ഷീയമായി ഇടപെട്ടു. സിപിഐ സംസ്ഥാന കൌൺസിലിലാണ് വിമർശനം ഉയർന്നത്. ജില്ല മുതലുളള മുന്നണിയോഗങ്ങളിൽ ചർച്ചയില്ല.തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്.സിപിഐ ജില്ലാ സെക്രട്ടറിമാരാണ് വിമർശനം ഉന്നയിച്ചത്. തോൽവിയല്ല, വ്യതിചലനമാണ് പ്രശ്നമെന്ന് സിപിഐയിൽ വിമർശനം. തോൽവിയേക്കാൾ പ്രധാനം ഇടത് മൂല്യങ്ങളിൽ നിന്നുളള വ്യതിചലനമാണ്. എല്ലാം ഒരാൾ തീരുമാനിക്കുന്ന നിലയിലാണ് കാര്യങ്ങൾ. സാമുദായിക…

Read More

ആകാശത്ത് വിവാഹം, ചടങ്ങിന് 130 പേർ, മധുരയിലെ ദമ്പതികൾ വിവാഹം ആഘോഷിച്ചതിങ്ങനെ

ചെന്നൈ: വിവാഹം സ്വർ​​ഗത്തിൽ വച്ച് നടക്കുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ആകാശത്ത് വച്ച് നടന്നൊരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേർ വിവാഹിതരായത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാർട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വിമാനത്തിൽ വച്ച് നടത്തിയതിന് പിന്നിലെ കാരണവും കൊവിഡ് തന്നെ. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാർട്ടേഡ് വിമാനം…

Read More

ഇന്ധന വില തുടർച്ചയായ 13ാം ദിവസവും വർധിച്ചു

രാജ്യത്ത് ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും വർധിച്ചു. പെട്രോളിനും ഡീസലിനും ഇന്ന് 39 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 90.85 രൂപയായി. ഡീസലിന് 85.49 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92.69 രൂപയായി. ഡീസൽ വില 87.22 രൂപയായി രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ ഇന്ധനവില നൂറ് കടന്നു. അവശ്യസാധനങ്ങളുടെ വില വർധനവിനും ഇന്ധനവില കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വില വർധനവ് തുടരാനാണ് സാധ്യത

Read More

ആഫ്രിക്കയിൽ നിന്നും ബംഗളൂരുവിൽ എത്തിയ പത്ത് പേരെ കുറിച്ച് വിവരമില്ല; ഫോണുകളും സ്വിച്ച് ഓഫ്

ഒമിക്രോൺ ഭീഷണി നിലനിൽക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബംഗളൂരുവിൽ എത്തിയ പത്ത് പേരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്തോളം പേരെ കാണാനില്ലെന്ന വിവരവും വരുന്നത്. വിദേശികളുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി പ്രതികരിച്ചു വിദേശികളെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർ ശ്രമം തുടരുകയാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഒമിക്രോൺ ഭീഷണി ഉയർന്നതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 57 പേരാണ് ബംഗളൂരുവിൽ…

Read More

വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബര്‍; നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലൈ 15ന് അകം സൂചന പണിമുടക്ക്

വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബര്‍. നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലൈ 15ന് അകം സൂചന പണിമുടക്ക് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് കത്ത് നല്‍കി. ഓഗസ്റ്റിലെ സിനിമാ കോണ്‍ക്ലേവ് ബഷിഷ്‌കരിക്കുമെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി. സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യരുതെന്നും പ്രശ്‌ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിക്കുകയായിരുന്നു. ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന,…

Read More