അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അഴീക്കല്‍ തുറമുഖത്തു നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തീപിടിത്തമുണ്ടായത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

ജോർജ് ഫ്‌ളോയിഡ് വധം: കുറ്റക്കാരനായ പോലീസുകാരന് 22.5 വർഷം തടവ്

അമേരിക്കയിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ പോലീസുകാരനുമായ ഡെറിക് ഷോവിന്‌ 22.5 വർഷം തടവുശിക്ഷ. മിനിയാപോളീസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോയിഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് മരണത്തിന് ഇടയാക്കിയത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് ജഡ്ജി പറഞ്ഞു. 2020 മെയ് 25നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. എട്ട് മിനിറ്റിൽ അധിക നേരം ഷോവിൻ കാൽമുട്ടുകൾ ഫ്‌ളോയിഡിന്റെ കഴുത്തിൽ അമർത്തി പിടിക്കുകയായിരുന്നു. എനിക്ക് ശ്വാസം…

Read More

ധോണിപ്പടക്ക് മുന്നിൽ മുംബൈ മുട്ടുകുത്തി; ചെന്നൈ സൂപ്പർ കിംഗ്‌സിന് 20 റൺസിന്റെ ജയം

ഐപിഎല്ലിൽ മുംബൈയെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്. യുഎഇയിൽ പുനരാരംഭിച്ച ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 20 റൺസിനാണ് ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനെ സാധിച്ചുള്ളു ഓപണർ റിതുരാജ് ഗെയ്ക്ക് വാദിന്റെ ഒറ്റയാൾ പ്രകടനമാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാർ പൂജ്യത്തിന് പുറത്തായ ഇന്നിംഗ്‌സിൽ റിതുരാജ് നേടിയത് 58 പന്തിൽ…

Read More

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സംബന്ധിച്ച വിശദമായ ചര്‍ച്ച ഇന്ന് പാര്‍ലമെന്റില്‍ നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ചയാരംഭിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചര്‍ച്ചയാക്കും. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം…

Read More

ലോകകപ്പ് ഫുട്‌ബോള്‍: കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി ഇറാന്‍ സംഘം ഫിഫ പ്രതിനിധികളെ കാണും

മെക്‌സിക്കോ, യുഎസ്എ, കാനഡ് എന്നീ രാജ്യങ്ങളിലായി ജൂണ്‍ പന്ത്രണ്ട് മുതല്‍ നടാക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളില്‍ ടീമിനെ പങ്കെടുപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഫിഫ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്നത് സംബ ന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ ഫിഫ പ്രതിനിധികളെ കാണാ നൊരുങ്ങുന്നു. ഫിഫ സെക്രട്ടറി ജനറല്‍ മാത്യാസ് ഗ്രാഫസ്‌ട്രോമാണ് ഇറാനിയന്‍ പ്രതിനിധികളെ ഫിഫ ആസ്ഥാനത്തേക്ക് ക്ഷണിച്ചിരിക്കുന്നത്….

Read More

24 മണിക്കൂറിനിടെ 1,31,968 പേർക്ക് കൂടി കൊവിഡ്; 780 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,60,542 ആയി. 780 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 61,899 പേർ രോഗമുക്തി നേടി. ഇതിനോടകം 1,19,13,292 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 1,67,642 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 9,79,608 പേരാണ് ചികിത്സയിലുള്ളത്. ഇതിനോടകം…

Read More

വയനാട്ടില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു

വയനാട്ടില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു.ബ്രിട്ടീഷ് ,ദക്ഷണാഫ്രിക്കന്‍ വകഭേദമാണ് വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 50 ശതമാനത്തിനു മുകളിലാണ് യു.കെ.വകഭേദം വന്ന വൈറസ് സാന്നിധ്യം. വകഭേദം വന്ന വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍.ഐ ജി ഐ ഡി ബി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍

Read More

ഇനി മുതൽ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസം; ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രവൃത്തി ദിവസമായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സർക്കാർ, അർധ സർക്കാർ, സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. കൂടുതൽ ഇളവുകൾ വന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം പിൻവലിച്ചിരിക്കുന്നത്.

Read More

പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ടുണ്ടാകും; രാഹുലിനെതിരെ നടപടി വേണം, ഷമ മുഹമ്മദ്

തുടർച്ചയായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ്. ആരോപണം ഉയർന്നതിന് പിന്നാലെ ഒരു നടപടി എടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്, പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ട് ഉണ്ടാകും. ബിജെപിക്ക് വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ഒരു അർഹതയും ഇല്ലെന്ന് ഷമ മുഹമ്മദ് വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. ഇതിൽ…

Read More

കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത്…

Read More