വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി, വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാർ

സംസ്ഥാനത്തെ പൊതുവിദ്യാഭാസ വകുപ്പിന് കീഴിലെ വിവിധ ഓഫീസുകളിൽ വൻ അഴിമതിയും ക്രമക്കേടുമെന്ന് കണ്ടെത്തൽ. വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലാണ് കണ്ടെത്തൽ. ഭിന്നശേഷി സംവരണ നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങി, തസ്തിക നിലനിർത്താൻ അഡ്മിഷൻ ക്രമക്കേടും നടത്തി.വിരമിച്ച ഉദ്യോഗസ്ഥരാണ് ഇടനിലക്കാർ. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശത്തെ തുടർന്നാണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഏകദേശം 55 ഓഫീസുകളിൽ ആയിരുന്നു മിന്നൽ പരിശോധന നടന്നിരുന്നത്. അതിൽ ഡിഡിഇ ഓഫിസ് അടക്കം ഉൾപ്പെടും. ഭിന്നശേഷി സംവരണം പാലിക്കാതെ…

Read More

പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ പരാമര്‍ശം: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; വക്കീല്‍ നോട്ടീസ് അയച്ചു

  വെല്ലുവിളികള്‍ക്കും പോരിനും പിന്നാലെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയില്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് നടപടിയെടുക്കാന്‍ സിപിഐഎം നീക്കം നടത്തുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ജി സുധാകരന് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐഎം നേതാവ് വി ജി വിഷ്ണുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. (cpim leader sent legal notice to g sudhakaran for controversial statement)     ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്…

Read More

മടവൂർ സി.എം.മഖാം മഹല്ല് ഖാളി സി.എം കുഞ്ഞിമാഹിൻ മുസ്ലിയാർ നിര്യാതനായി

കോഴിക്കോട്: മടവൂർ സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി. സി എം വലിയുല്ലാഹിയുടെ സഹോദര പുത്രനാണ്. ഖബറടക്കം ഇന്ന് (16-07-2020-വ്യാഴം)രാത്രി 10:30-നു സിഎം മഖാം മസ്ജിദ് ഖബർസ്ഥാനിൽ.

Read More

‘സിറ്റിങ് സീറ്റുകൾക്കൊപ്പം നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും, LDF 110 സീറ്റ് നേടി അധികാരം നിലനിർത്തും’; മന്ത്രി.പി.എ. മുഹമ്മദ് റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ മന്ത്രിമാർ ജനങ്ങളെ അറിയിക്കും. അത് മന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും. 13066 പേരെ 156 കുടുംബ യോഗങ്ങളിലായി താൻ നേരിൽ കണ്ടു. എവിടെയും ഭരണത്തെ കുറിച്ചോ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചോ വികസന പ്രവർത്തനങ്ങളെ കുറിച്ചോ വിമർശനം ഉയർന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഭരണവിരുദ്ധ വികാരമില്ലെന്നും…

Read More

ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

  കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് അഡീ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി നീട്ടിയത്. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകും.     2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം…

Read More

യുഡിഎഫിൽ അധികാരത്തർക്കം; നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് എൽ ഡി എഫ്

ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തിൽ എൽ ഡി എഫ് നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാര്യങ്ങൾ കലങ്ങി തെളിഞ്ഞു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു ജോസ് പക്ഷം നയം വ്യക്തമാക്കട്ടെയെന്നും നയത്തിന്റെ അടിസ്ഥാനത്തിലേ തീരുമാനം എടുക്കൂവെന്നും സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കാണുന്നതെന്ന് എൽ ഡി എഫ് കൺവീനർ വിജയരാഘവനും പറഞ്ഞു. പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതി എന്നായിരുന്നു ജോസ് കെ…

Read More

വയനാട്ടിൽ 110 പേര്‍ക്ക് കൂടി കോവിഡ്; 122 പേര്‍ രോഗമുക്തി നേടി, 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.10.20) 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി. 4016 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1081 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 274 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35 പേര്‍ ഇതര ജില്ലകളില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ്…

Read More

‘ടി.സിദ്ദിഖിന്റെ ഓഫീസിന് നേരെയുള്ള സിപിഐഎം ആക്രമണം പ്രതിഷേധാര്‍ഹം’: സണ്ണി ജോസഫ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഐഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പൊലീസ് കൈയ്യുംകെട്ടി നിന്ന് സിപിഐഎം അക്രമകാരികള്‍ക്ക് പ്രോത്സാഹസനം നല്‍കുകയാണ് ചെയ്തത്. അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യാനും പോലീസ് മുതിര്‍ന്നില്ല. തികഞ്ഞ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ നിലപാടുമാണ് പോലീസ് സ്വീകരിച്ചത്. ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍…

Read More

ഐപിഎൽ പ്ലേഓഫുകൾ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഐപിഎൽ പ്ലേഓഫുകൾ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്. 1,32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ഇത്. അഞ്ച് വലിയ ഡ്രസിംഗ് റൂമുകളും ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ, പ്ലേഓഫിലെത്തുന്ന നാല് ടീമുകൾക്കും ബയോ ബബിൾ സുരക്ഷ ഒരുക്കാൻ ഇത് സഹായിക്കും. മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത്…

Read More