Headlines

ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ്; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ: മധ്യസ്ഥതയ്ക്ക് വീണ്ടും ഖത്തറും പാക്കിസ്ഥാനും

  വാഷിങ്ടൻ/ ടെഹ്റാൻ ∙ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ കരാറിലെത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇതോടെ എണ്ണ വിലയിൽ സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാൻകാരുമായി ഞങ്ങൾ സംസാരിക്കുകയാണ്. ഹോർമുസ് തുറക്കുന്നതു സംബന്ധിച്ച് ഇന്നോ നാളെയോ കരാറിൽ ഒപ്പിടാനാകുമെന്നാണ് കരുതുന്നത്.’–സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു.അതേസമയം, ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാനു സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാനു ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്ക് ഇറാൻ–ഒമാൻ ചർച്ച തുടരുകയാണെന്ന്…

Read More

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കിയതിനു പിന്നാലെയാണ് റഷ്യൻ എണ്ണ കമ്പനികൾക്കുനേരെയുള്ള ഉപരോധം. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങൾ ആവശ്യമായി വന്നതെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ചർച്ചകൾ എങ്ങുമെത്താറില്ലെന്ന്…

Read More

‘പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി’; എന്‍ ഷംസുദ്ദീന്‍

  പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റാണെന്നും അദ്ദേഹം പറഞ്ഞു.     ഇപ്പോള്‍ തീരുമാനിച്ച ഉപസമിതി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ഒപ്പിട്ട കരാറിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ട്. പിഎം…

Read More

സമരം നിർത്തില്ല, അഞ്ചിലൊന്ന് നിയമനങ്ങൾ എങ്കിലും നടക്കണം: ഉദ്യോഗാർഥികൾ

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തത്കാലം നിർത്തിവെച്ചതു കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങൾ എങ്കിലും നടക്കണം മന്ത്രിതലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണം. അതുവരെ പ്രതിഷേധങ്ങൾ തുടരും. താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്. ഇതുവരെ പുതിയ തസ്തിക സൃഷ്ടിക്കാൻ വഴിയൊരുക്കണം. സമരം നിർത്തില്ലെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്‌സും പറഞ്ഞു. സ്‌പെഷ്യൽ റൂൾ കൊണ്ടുവന്ന് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.  

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ മെയിൻറനൻസ് ജോലികൾ നടക്കുന്നതിനാൽ 17.1.2021 ഞായർ 9 AM മുതൽ 3 pm വരെ കൊങ്ങിയമ്പം ,ഹോസ്പിറ്റൽകുന്ന്, ഹോസ്പിറ്റൽ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി തടസ്സപ്പെടുന്നതാണ്. വൈദ്യുതി മുടങ്ങും* പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്  കീഴില്‍ വരുന്ന   അനശ്വര ജംഗ്ഷന്‍ , പുല്‍പ്പള്ളി  ടൗണ്‍ ,മരിയ ,കുളത്തൂര്‍ ,ആനപ്പാറ ,സെന്റ് ജോര്‍ജ് ,ചില്ലിങ് പ്ലാന്റ്  , വിമലാമേരി, ദേവി ക്ഷേത്ര പരിസരം  എന്നിവിടങ്ങളില്‍ ഞായറാഴ്ച്ച  രാവിലെ 9…

Read More

തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി

13-ാം നൂറ്റാണ്ടിൽ തെലങ്കാനയിലെ പാലംപേട്ടിൽ നിർമിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശിൽപ്പിയുടെ പേരിൽഅറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിർമിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. ലോകത്തെ തന്നെ അപൂർവം ചില ക്ഷേത്രങ്ങൾ മാത്രമാണ് ശിൽപികളുടെ പേരിൽ അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി…

Read More

വയനാട് തിരുനെല്ലി വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് തിരുനെല്ലി അക്കാെല്ലിക്കുന്ന് വനഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.  

Read More