കോഴിക്കോട് വടകരയിൽ ചായക്കടക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കോഴിക്കോട് വടകരയിൽ ചായക്കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ സ്വദേശി കൃഷ്ണനെയാണ്(70) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് കൃഷ്ണൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു വെള്ളിയാഴ്ച ഉച്ചവരെ കടയിലുണ്ടായിരുന്ന കൃഷ്ണനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ തുടങ്ങിയിരുന്നു. അടുത്തിടെ ഇയാൾ ആത്മഹത്യയെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

Read More

കെ എസ് എഫ് ഇ വിദ്യാശ്രീ ; പഠനപ്രക്രിയ മികച്ചതാക്കാൻ കുട്ടികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പഠനപ്രക്രിയ മികച്ചതാക്കാന്‍ കുട്ടികള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെ എസ് എഫ് ഇ വിദ്യാശ്രീ എന്നാണ് പദ്ധതിയുടെ പേര്. കുടുംബശ്രീയുമായി ചേര്‍ന്ന് ഇത് പ്രാവര്‍ത്തികമാക്കും. പദ്ധതി വഴി ലാപ് ടോപ്പ് വാങ്ങുന്ന കുട്ടികള്‍ക്ക് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സബ്‌സിഡി ലഭ്യമാക്കും മഹാപ്രളയവും കാലവര്‍ഷക്കെടുതിയും നേരിടാന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവജനം മഹത്തായ പങ്കുവഹിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് 3.47 ലക്ഷം…

Read More

യുക്രൈൻ രക്ഷാദൗത്യം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

  യുക്രൈനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഴക്കൻ യുക്രൈനിലെ കീവ്, ഖാർകീവ്, സുമി തുടങ്ങിയ നഗരങ്ങളിലെ ബങ്കറുകളിൽ അഭയം തേടിയവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്നും മുഖ്മയന്ത്രി പറഞ്ഞു അതേസമയം രക്ഷാദൗത്യത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രി ഉറപ്പ്…

Read More

ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചതായി പ്ബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെയ്ക്കും. പുതുക്കിയ തിയതികള്‍ പീന്നീട് അറിയിക്കും  

Read More

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി മൂന്ന് കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ജയ്‌മോൻ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ വാഴമുട്ടം സ്വദേശി കരുണാകരനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ രോഗബാധിതനായിരുന്നു. ഇടുക്കിയിൽ കാമാക്ഷി സ്വദേശി ദാമോദരനാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

Carrefour Supermarket Job Vacancies

Carrefour is a French multinational corporation. More than 13 malls are there in their territory. Carrefour Careers announced many jobs vacancies in the heart of UAE.  The license to exclusively franchise Carrefour in 38 countries including Middle East, Africa and Asia is with the Al Futtaim Group. The first Carrefour opened in Dubai at the…

Read More

അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ; യുക്രൈനിൽ കുടുങ്ങിയത് 18,000ത്തോളം ഇന്ത്യക്കാർ

  യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്ര തലത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 18,000ത്തോളം ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിലുണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടി ലഭിച്ചിട്ടുണ്ട്. യുദ്ധമാരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളൊക്കെ യുക്രൈൻ അടച്ചിട്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളാണ് തലസ്ഥാനമായ കീവിൽ ഉള്ളത്. കീവിൽ റഷ്യ നടത്തുന്ന വ്യോമാക്രമണം മലയാളി വിദ്യാർഥികളാണ് കേരളത്തിലെ ടെലിവിഷനുകൾക്ക് നൽകുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് റഷ്യ യുക്രൈനിൽ ആക്രമണം…

Read More

പാനൂർ മൻസൂർ വധം: കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

  പാനൂർ മൻസൂർ വധക്കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിനാണ് അന്വേഷണചുമതല. കേസിൽ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. നിലവിൽ ആരും കസ്റ്റഡിയിലില്ല. ഒരു കേസിലെ പ്രതികളെ പിടികൂടിയില്ലെന്ന് പറഞ്ഞ് മറ്റ് കേസുകളിലെ പ്രതികളെ പിടികൂടുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ശരിയല്ല. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എത്രയും വേഗം പിടികൂടാനാണ് ശ്രമം. പാനൂർ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായും ഇളങ്കോ പറഞ്ഞു…

Read More

ഉത്തർപ്രദേശിലും ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു; ഇതുവരെ കണ്ടെത്തിയത് 116 മൃതദേഹങ്ങൾ

  ഉത്തർപ്രദേശിലെ കൂടുതൽ മേഖലകളിൽ നദികളിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ബല്ലിയ, ഗാസിപൂർ ജില്ലകളിൽ നിന്നായി 45 മൃതദേഹങ്ങളാണ് ഗംഗാ നദിയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബീഹാറിലെ ബക്‌സറിൽ 71 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബല്ലിയിലെ ഉജിയാർ, കുൽഹാദിയ, ബറൗലി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞത്. അഴുകി തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങൾ ബില്ലിയ-ബക്‌സർ പാലത്തിനടിയിൽ കണ്ടെത്തിയതായി ജില്ലാ കലക്ടർ അതിദി സിംഗ് അറിയിച്ചു. ബീഹാറിൽ നിന്നാണ് മൃതദേഹങ്ങൾ എത്തിയതെന്നാണ് യുപി…

Read More

ഹിജാബ് നിരോധനം: ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ

  ഹിജാബ് നിരോധനം ശരിവെച്ച കോടതിയിൽ നടപടിയിൽ നിരാശരെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല. ഭരണഘടനാ മൂല്യങ്ങൾ കോടതി ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയത്. ഈ ഉത്തരവ് അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളജിൽ പോകും. അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർഥിനികൾ പറഞ്ഞു. ഹിജാബിന്റെ പ്രശ്‌നം ഇപ്പോൾ രാഷ്ട്രീയ സാമുദായിക പ്രശ്‌നമായെന്നും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെങ്കിലും പഠനം നിർത്തില്ലെന്നും ഇവർ അറിയിച്ചു. ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബ് ഇല്ലാതെ കോളജിൽ പോകില്ല. ഇത്…

Read More