വണ്ടി നിർത്തണം, ഫോൺ ഇറങ്ങാനുണ്ട്: ഫോൺ, ബസിന്റെ ബോഡിക്കിടയിൽ വീണു; ബോഡി അഴിച്ച് പുറത്തെടുത്തു

  പാലാ ∙ പാതിരാത്രിയിൽ പാലാ ഡിപ്പോയിൽ ഒരു ‘ഫോൺ റെസ്ക്യൂ ഓപ്പറേഷൻ’. കെഎസ്ആർടിസി ബസിനകത്തു പെട്ട മൊബൈൽ ഒടുവിൽ പുറത്തെടുത്തു. കോഴിക്കോട്ടുനിന്ന് പാലായിലേക്ക് വന്ന കെഎസ്ആർടിസി ബസിൽ ഇന്നലെ പുലർച്ചെ ഒന്നരോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് മൂവാറ്റുപുഴയിലേക്കു യാത്ര ചെയ്ത മെഡിക്കൽ വിദ്യാർഥികളുടെ 10 അംഗസംഘത്തിൽ ഒരാളുടെ ഫോൺ ആണ് താഴെ വീണ് ബസിന്റെ ബോഡിയുടെ പൊട്ടിയ വിടവിലേക്കു വീണത്. ഒടുവിൽ പാലാ ഡിപ്പോയിലെ മെക്കാനിക് വിഭാഗം, ബസിന്റെ ബോഡിയുടെ തകിട് അഴിച്ച് മൊബൈൽ ഫോൺ പുറത്തെടുത്തു.വൈകിട്ട്…

Read More

ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി

അർജന്റിന സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വിമാനമിറങ്ങി. 14 വർഷത്തിന് ശേഷമാണ് മെസി ഇന്ത്യയിലെത്തുന്നത്. മെസിയുടെ വരവിൽ ആഘോഷ തിമിർപ്പിലാണ് ആരാധാകർ. ​ഗോട്ട് ഇന്ത്യ ടൂർ 2025 എന്ന പരിപാടിയുടെ ഭാ​ഗമായാണ് മെസി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സ്‌പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOTAT INDIA TOUR’ എന്ന് പേരിട്ടിരിക്കുന്ന ത്രിദിന ഇന്ത്യ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതൽ…

Read More

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് സജി എന്ന യുവാവ് മരിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. യുവാവിന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. എന്നാൽ യുവാവിന് മർദ്ദനമേറ്റെന്ന് അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പറഞ്ഞ അസുഖങ്ങൾക്കും മരുന്ന് നൽകി എന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന പെരുകുഴി സ്വദേശി സജിയെ അന്യായമായി പൊലീസ് മർദിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പരാതി. രക്തം ഛർദിച്ചതിനെ തുടർന്ന് സജിയെ 4ന് രാത്രിയിലാണ്…

Read More

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട യുവാവിനെ ബാറില്‍ നിന്ന് പൊക്കി

ആലപ്പുഴ കൊമ്മാടിയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഓടിരക്ഷപ്പെട്ട ബാബു എന്നയാളെ ബാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയോടെയാണ് സംഭവം നടന്നത്. ബാബു സ്ഥിരം മദ്യപാനിയെന്നാണ് പൊലീസ് പറയുന്നത്. ഇന്നും മദ്യപിച്ച് ലക്കുകെട്ടാണ് ബാബു വീട്ടിലേക്കെത്തിയത്. ഇത് ചോദ്യം ചെയ്തതോടെ മാതാപിതാക്കളെ ബാബു മര്‍ദിക്കുന്ന നിലയുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതിന് പിന്നാലെ വീടിന്റെ വരാന്തയില്‍ വച്ച് ബാബു മാതാപിതാക്കളെ വെട്ടുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചുവെന്ന് പൊലീസ് പറയുന്നു. രണ്ട് മൃതദേഹങ്ങളും…

Read More

വന്ദേഭാരത് മിഷന്‍ ആറാം ഘട്ടം: കുവൈറ്റില്‍ നിന്നും പത്ത് സര്‍വീസുകള്‍, സൗദിയില്‍ നിന്ന് 19 സര്‍വീസുകള്‍

കൊച്ചി: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്തില്‍ നിന്ന് പത്തു സര്‍വീസുo. സൗദിയില്‍ നിന്നു 19 സര്‍വീസുo നടത്തുo. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണു കുവൈത്തില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ 9, 15, 22 29 തീതികളിലാണു കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉള്ളത് കുവൈത്തില്‍ നിന്നും കാലത്ത് 10.30 പുറപ്പെടുന്ന വിമാനം വൈകിട്ടു 5.55 നു കോഴിക്കോട്ടെത്തും. 92 ദിനാര്‍ ആണ്…

Read More