അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാൻ യുക്രൈനിലുള്ള പൗരൻമാരോട് ഇന്ത്യ

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇന്ത്യ ബദൽ മാർഗങ്ങൾ പരിഗണിക്കുന്നു. വ്യോമമാർഗമല്ലാതെ പൗരൻമാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാൻ ഇന്ത്യ പൗരൻമാരോട് നിർദേശം നൽകിയിട്ടുണ്ട് പാസ്‌പോർട്ടും മറ്റ് രേഖകളും പണവും കൈയിൽ കരുതണം. ഒഴിപ്പിക്കൽ സംബന്ധിച്ച തീരുമാനമായാൽ അറിയിപ്പ് നൽകും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് ഇവരെ തിരികെ എത്തിക്കാൻ തീരുമാനമായത്. നിലവിൽ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. പൗരൻമാരുടെ സുരക്ഷയാണ് പ്രധാനം. റഷ്യൻ ഭാഷ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ യുക്രൈനിലെ…

Read More

ഒമിക്രോണ്‍ വ്യാപനം: കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. വൈറസ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും, വാക്‌സിനേഷനില്‍ പുറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലുമാണ് സംഘം എത്തുക. നേരട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഒമിക്രോണ്‍ പഞ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തില്‍ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 9 ജില്ലകളും കേരളത്തിലാണ്….

Read More

പ്രിയദര്‍ശിനി പദ്ധതി നൂറാം ദിനാഘോഷം: ‘സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതം’; KSRTC ചെയര്‍മാന്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ഡോ. പി എസ് പ്രമോദ് ശങ്കര്‍. ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്യുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7.30ന് തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി…

Read More

തൃശ്ശൂരിൽ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ് ആംബുലന്‍സ് കിട്ടാതെ മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് റെയിൽവെ

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് ലഭിക്കാതെ ജീവൻ നഷ്ടമായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ ഉന്നതല ഉദ്യോഗസ്ഥ സംഘത്തിന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. യുവാവിന്റെ കുടുംബത്തിന്റെ ആരോപണം ഉൾപ്പെടെ പരിശോധിക്കാനാണ് നീക്കം. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലന്ന് റെയില്‍വേ കഴിഞ്ഞദിവസം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിശദീകരണം. കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പുവരുത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവെങ്കിലും രാത്രി സമയമായതിനാല്‍ ആംബുലന്‍സ് എത്തിക്കാന്‍ വൈകിയെന്നാണ് റെയില്‍വേ പറയുന്നത്. മുംബൈ-എറണാകുളം ഓഖ…

Read More

പമ്പ അണക്കെട്ട് തുറന്നു; 50 ക്യുമെക്സ് വെള്ളം വരെ നദിയിലേക്ക് ഒഴുകിയെത്തും

പത്തനംതിട്ട: പമ്പ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം. എന്നാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്. പമ്പയ്ക്ക് പുറമെ ഇടമലയാർ…

Read More

അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ

ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപ പിടിച്ചെടുത്തു എറണാകുളം: അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻക്രമക്കേട് കണ്ടെത്തി. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

Read More

‘അജ്ഞാതരുടെ’ അടുത്ത ഇരയോ? റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചു; ലഷ്കർ കമാൻഡർ കുഴഞ്ഞുവീണു മരിച്ചു

  ഇസ്‍ലാമാബാദ്∙ ലഷ്കറെ തയിബയുടെ കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്കർ ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഖാരി സയീദ് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇസ്‍ലാമാബാദിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പള്ളിയിലേക്ക് വരുന്നതിന് മുൻപായി ഖാരി അപരിചിതമായ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചതായും റിപ്പോർട്ടുണ്ട്. പള്ളിയുടെ കവാടത്തിലെത്തിയ ഖാരി, പ്രാർഥന മുറിയിലേക്ക് പടികൾ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന ലഷ്കർ സംഘാംഗങ്ങൾ മറ്റൊരിടത്ത് എത്തിച്ച് സിപിആർ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 11,610 പേർക്ക് കൂടി കൊവിഡ്; 100 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു 100 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. ഇന്നലെ 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി.

Read More

24 മണിക്കൂറിനിനിടെ 5921 പേർക്ക് കൂടി കൊവിഡ്; 289 പേർ മരിച്ചു

രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5921 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് രാജ്യങ്ങളിൽ ഇതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. അമേരിക്കയാണ് ഒന്നാമത്. 24 മണിക്കൂറിനിടെ 289 പേർ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായുള്ളത്. ഇന്നലെ 11,651 പേർ രോഗമുക്തരായി. 98….

Read More

കൊവിഡ് വ്യാപനം: തിരുവനനന്തപുരത്ത് പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിരോധനം

തിരുവനന്തപുരം: തലസ്ഥാനത്ത്  കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. പൊതുയോഗങ്ങളും ഒത്തുചേരലുകളും തിരുവനന്തപുരത്ത് നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി.

Read More