വയനാട്ടിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി….. അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാൻ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി വൈദ്യുതി ഉപയോഗിച്ചുള്ള സർവീസിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഇലക്ട്രിക്ക് കാറുകളെത്തിയത്…. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്‌സൺ ഇലക്ട്രിക് കാറുകളാണ് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ചത്. ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളായി ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിനായി നിരത്തിലിറങ്ങും….

Read More

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; വേദിയിലിരുത്തി പുകഴ്ത്തി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ’ എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം.സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു…

Read More

കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ മല ഇടിഞ്ഞ് താഴേക്ക്; നേപ്പാളിൽ ദുരിതം വിതച്ച് പേമാരി: 24 മരണം

കഠ്മണ്ഡു∙ നേപ്പാളിൽ കനത്ത നാശം വിതച്ച് ഉരുൾപൊട്ടലും പേമാരിയും. 1450 പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേരെ കാണാതാകുകയും ചെയ്ത മിന്നൽ പ്രളയമുണ്ടായി ഒരു മാസത്തിനുശേഷമാണ് വീണ്ടും നേപ്പാളിൽ മഴ ദുരിതം വിതയ്ക്കുന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 24 പേർ മരിക്കുകയും 14 പേരെ കാണാതാകുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നദികൾ കരകവിഞ്ഞൊഴുകി.വീടുകൾ, റോഡ്, പാലങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ തോതിൽ കേടുപാടുണ്ടായി. മനാങ്, മ്യാഗ്ഡി, ബാഗ്‌ലങ്, പർബത്, പൽപ…

Read More

ഐ.പി.എല്‍ 2020; 120 രാജ്യങ്ങളില്‍ സംപ്രേഷണം, മത്സരങ്ങള്‍ മലയാളം ചാനലിലും

ഐ.പി.എല്‍ 13ാം സീസണിന് ഈ മാസം 19 ന് തുടക്കമാവുകയാണ്. പാകിസ്ഥാന്‍ ഒഴികെയുള്ള 120 രാജ്യങ്ങളില്‍ ഐ.പി.എല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ മലയാളം ഉള്‍പ്പടെ ഏഴു പ്രാദേശിക ഭാഷകളിലും മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും. ചാനലുകളും വിവരങ്ങളും ഹിന്ദി- സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി. ഇംഗ്ലീഷ്- മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്പോര്‍ട്സിന്റെ എല്ലാ പേ ചാനലുകളിലും കാണാം….

Read More

രാജി ഒഴിവാക്കിയത് ഷാഫിയുടെയും വിഷ്ണുനാഥിന്റേയും ഇടപെടലിൽ; അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് കോൺഗ്രസ് നേതൃത്വം അവധി ആവശ്യപ്പെടും. പ്രാഥമിക അംഗത്വത്തിൽ നിന്നും 6 മാസം അവധി ആവശ്യപ്പെടും. അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല. രാഹുൽ സ്വതന്ത്ര എം.എൽ.എയായി തുടരും. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം നേതൃത്വം സ്പീക്കറെ അറിയിക്കും. നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ് ബ്ലോക്കിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. എന്നാൽ രണ്ട് വർക്കിംഗ് പ്രസിഡണ്ട് മാരുടെ ഇടപെടളിലൂടെയാണ് രാഹുലിന്റെ രാജി ഒഴിവാക്കിയത്. ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ് എന്നിവരാണ്…

Read More

കൊച്ചുമകളെ യുവാവ് പീ‍ഡിപ്പിച്ചു, ആയുധവുമായി പ്രതിയെ തേടിയിറങ്ങി മുത്തശ്ശി; ചായക്കടയ്ക്ക് മുന്നിൽ വച്ച് വെട്ടി

കരൂർ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി. തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛനും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ‍ അയൽവാസിയോട് മാതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിന് ശേഷം…

Read More

കർഷക രോഷമറിഞ്ഞ് ബിജെപി; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ പോലുമില്ലാതെയായി, കോൺഗ്രസിന് വൻ ജയം

കർഷക പ്രക്ഷോഭത്തിന്റെ ചൂട് ശരിക്കുമറിഞ്ഞ് ബിജെപി. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം. ഫലം പ്രഖ്യാപിച്ച ഏഴ് മുൻസിപ്പൽ കോർപറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. 35 വർഷത്തിന് ശേഷം ഭട്ടിൻഡ കോർപറേഷൻ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു മോഹ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ കോർപറേഷനുകളിലാണ് കോൺഗ്രസ് വിജയിച്ചത്. മൊഹാലിയിലേത് നാളെ ഫലം പ്രഖ്യാപിക്കും. 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിലും കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത് ശിരോമണി അകാലിദൾ എട്ടിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്….

Read More

വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു; പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ്

ചെന്നൈ: നടൻ വിജയ് യുടെ പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു. ഇന്ന് മദ്രാസ് ഹൈക്കോടതിയിലാണ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭ ശേഖർ, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുൾപ്പടെയുള്ള പതിനൊന്നു പേർ ചേർന്ന് തന്റെ പേരിലോ തന്റെ ഫാൻസ്‌ ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിജയ്‌ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു….

Read More

കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം സ്വത്ത് എങ്ങനെ ലഭിച്ചുവെന്ന് സുധാകരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ. ലൈഫ് പദ്ധതിയിലെ കോഴയായി സ്വപ്‌നക്ക് നൽകിയ ഐ ഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യക്ക് ലഭിച്ചുവെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസ്സിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരൻ ചോദിച്ചു. വിനോദിനിക്ക് ഐ ഫോൺ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രമാണ്. വലിയ പടക്കങ്ങൾ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും സുധാകരൻ പറഞ്ഞു പിണറായിക്കെതിരെയും ഇ പി…

Read More

തൃശ്ശൂരിൽ മകനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് പിന്നാലെ പിതാവ് ആത്മഹത്യ ചെയ്തു

  തൃശ്ശൂർ മാപ്രാണത്ത് മകനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന് പിന്നാലെ അച്ഛൻ ആത്മഹത്യ ചെയ്തു. തളിയക്കോളം തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ(73)നാണ് മരിച്ചത്. മകൻ നിധിൻ വാതിൽ ചവിട്ടിത്തുറന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്ക് പെട്രോളൊഴിച്ച ശേഷം ശശിധരൻ തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ചാടിയെഴുന്നേറ്റ നിധിൻ ഒരുവിധത്തിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങിയോടി. സംഭവത്തിന് ശേഷം കാണാതായ ശശിധരനെ പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  

Read More