‘ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല’; വിതുമ്പി സത്യന്‍ അന്തിക്കാട്

നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ വിതുമ്പി സംവിധായകന്‍ സത്യന്‍ അന്തിക്കാട്ട്. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു ഞാന്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കാണാന്‍ പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്ന് സംസാരിച്ചിരുന്നു. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും രാവിലെത്തൊട്ട് വൈകുന്നേരം വരെയവിടെ ഇരിക്കും. ചിന്തകളും ബുദ്ധിയും ഒക്കെ വളരെ ഷാര്‍പ്പ് ആണ്. കഴിഞ്ഞ തവണ കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് മതിയായെന്ന്. കുറച്ചുനാളായി അസുഖമായി കിടക്കുകയാണല്ലോ. തിരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും…

Read More

കോവിഡ് വ്യാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടച്ചിടുന്നു

  കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഡൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്. എയിംസിലെ 35 ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം…

Read More

ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20 മത്സരങ്ങളും ഹർഭജൻ കളിച്ചിട്ടുണ്ട് 23 വർഷത്തെ കരിയർ അവിസ്മരണീയമാക്കി തന്നെ എല്ലാവർക്കും നന്ദി പറയുന്നതായി ഹർഭജൻ ട്വീറ്റ് ചെയ്തു. 103 ടെസ്റ്റുകളിൽ നിന്നായി 417 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 236 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി20കളിൽ നിന്ന്…

Read More

കപ്പൽ അപകടം; ഹൈക്കോടതിയിൽ ഗ്യാരന്റി തുക കെട്ടിവെച്ച് MSC എൽസ

കപ്പൽ അപകടത്തിൽ ഗ്യാരന്റി തുക ഹൈക്കോടതിയിൽ കെട്ടിവെച്ച് MSC എൽസ 3. 1227 കോടി രൂപയാണ് കെട്ടിവെച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ വാദം തുടരുകയാണ്. തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍…

Read More

‘കുറ്റകരമായ ഗൂഢാലോചനയും തട്ടിപ്പും’;നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയ ഗാന്ധിക്കുമെതിരെ പുതിയ എഫ്‌ഐആര്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ പുതിയ എഫ്ഐആര്‍. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ കൂടാതെ ആറ് പേരുകളും എഫ്‌ഐആറിലുണ്ട്. പുതിയ എഫ്‌ഐആര്‍ പ്രകാരം കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടുമൊരു എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹെഡ്ക്വാട്ടേഴ്‌സിന്റെ നിര്‍ദേശമനുസരിച്ചാണ് ഈ എഫ്‌ഐആര്‍….

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം

  വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഇതിനായുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് അനുമതി. നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബർ 29നാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. ഈ സമയത്ത് കാർഷിക നിയമം പിൻവലിക്കൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. മൂന്ന് നിയമങ്ങളും കൂടി പിൻവലിക്കുന്നതിനായി ഒരു ബിൽ ആയിരിക്കും അവതരിപ്പിക്കുക. അതേസമയം സൗജന്യ ഭക്ഷ്യധാന്യ പദ്ധതി തുടരാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ് കർഷകരുടെ രോഷം അവസാനിപ്പിക്കാൻ…

Read More

ആഗോളതലത്തിൽ നേട്ടം;മൊബൈൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ

മൊബൈൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്ക് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തിനെ മാറ്റുന്നതിൽ ഇതൊരു നിർണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. (India has become the second largest mobile phone manufacturer in the world)2014 -2015 സാമ്പത്തിക വർഷത്തിൽ വെറും രണ്ട് മൊബൈൽ നിർമാണ യൂണിറ്റുകൾ ആയിരുന്നു രാജ്യത്ത്…

Read More

പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ റെയ്ഡ്: കോടികള്‍ പിടിച്ചെടുത്തു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ, എംഎന്‍എം, എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കമല്‍ഹാസന്റെ വിശ്വസ്തന്‍ ചന്ദ്രശേഖറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തു. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

Read More

പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു

  പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു. 89 വയസ്സായിരുന്നു. കോഴിക്കോട് മണിയൂരിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. പി ടി ഉഷയുടെ പരിശീലകനായിരുന്നു. രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നൽകി ആദരിച്ചിട്ടുണ്ട്.

Read More

മലബാർ എക്‌സ്പ്രസിൽ തീ പിടിത്തം; യാത്രക്കാർ ചങ്ങല വലിച്ചു നിർത്തി

മംഗലാപുരം-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിൽ തീ പിടിത്തം. എൻജിന് പിന്നിലുള്ള പാഴ്‌സൽ ബോഗിക്കാണ് തീ പിടിച്ചത്. ഉടൻ തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം വഴിമാറി വർക്കലയിൽ വെച്ചാണ് സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു. അര മണിക്കൂറിനുള്ളിൽ തന്നെ തീ അണയ്ക്കാൻ സാധിച്ചു. തീ പടർന്ന ബോഗി മറ്റ് കോച്ചുകളിൽ നിന്ന് വേഗം വേർപെടുത്തുകയും ചെയ്തു നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനായി അദ്യമെത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. തീവണ്ടി വർക്കലയിൽ നിർത്തിയിട്ടിരിക്കുകയാണ്….

Read More