വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഇതിനായുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് അനുമതി. നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നവംബർ 29നാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. ഈ സമയത്ത് കാർഷിക നിയമം പിൻവലിക്കൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. മൂന്ന് നിയമങ്ങളും കൂടി പിൻവലിക്കുന്നതിനായി ഒരു ബിൽ ആയിരിക്കും അവതരിപ്പിക്കുക. അതേസമയം സൗജന്യ ഭക്ഷ്യധാന്യ പദ്ധതി തുടരാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
്
കർഷകരുടെ രോഷം അവസാനിപ്പിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകൾ കേന്ദ്രതലത്തിൽ ആരംഭിച്ചു.