ടിവി സീരിയലുകള്‍ക്ക് സെൻസറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ

ടിവി സീരിയലുകള്‍ക്ക് സെൻസറിംഗ് ഏര്‍പ്പെടുത്തുന്ന വിഷയം പരിഗണനയിലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടെലിവിഷൻ സീരിയലുകളില്‍ അന്ധവിശ്വാസവും, അശാസ്ത്രീയവും, പുരോഗമന വിരുദ്ധവുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഒരുപോലെ കാണുന്നവയാണ് ടെലിവിഷൻ സീരിയലുകള്‍. വിഷയം ഗൗരവകരമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളം ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. അന്ധവിശ്വാസങ്ങളും, ജാതിബോധവും , മതഭ്രാന്ത്രും രാജ്യത്തെ വര്‍ഗീയ ശക്തികളെ വളരാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോം കൊണ്ടുവരാനും സിനിമാ മേഖലയിലെ പ്രതിസന്ധി…

Read More

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ ലഭിച്ചെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം : മന്ത്രി കെ രാധാകൃഷ്ണന്‍

തൃശൂര്‍: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ ലഭിച്ചെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് ജില്ലയിലെ സ്‌കൂളുകള്‍ സജ്ജമെന്ന സ്‌കൂള്‍ തല പ്രഖ്യാപനം ജൂലൈ 31 ന് നടത്തുമെന്നും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഓഗസ്റ്റ് ഒന്നിന് പഞ്ചായത്ത് തലത്തിലും ഓഗസ്റ്റ് അഞ്ചിന് ജില്ലാ തലത്തിലും 15 ന് സംസ്ഥാനതല പ്രഖ്യാപനവും നടത്തും. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണം ലഭിച്ചെന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ജില്ലയിലെ…

Read More

പരിധി വിട്ടാൽ യുപിഐ ഇടപാടിനും ഫീസ്, നിയമ ഭേദഗതിയുമായി കേന്ദ്രം, ആരൊക്കെ പണം കൊടുക്കേണ്ടി വരും?

  ന്യൂഡൽഹി∙ ഭാവിയിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഈടാക്കാൻ വഴിതുറക്കുന്ന ഭേദഗതിയടങ്ങിയ ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു.   പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് ഈടാക്കുന്നതാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനാണ് ഈ തുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ഉണ്ടെങ്കിലും, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും എംഡിആർ ഈടാക്കുന്നില്ല….

Read More

വീണ്ടും സ്വർണകുതിപ്പ്; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി.അമേരിക്കയിൽ ഷട്ട് ഡൗൺ തുടരുന്നതാണ് പുതിയ റെക്കോഡ് വിലയ്ക്ക് കാരണം. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത്…

Read More

മൂന്നര മാസത്തേക്ക് വേണ്ടി മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നര മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ വഴിയാണ് യോഗം നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിനൊപ്പം തദ്ദേശതെരഞ്ഞെടുപ്പും നീട്ടിവയ്ക്കാൻ സർവകക്ഷിയോഗത്തിൽ അഭിപ്രായമുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കും. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവയ്ക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്നതിനോട് സർക്കാരിന്…

Read More

‘ഇസ്രയേൽ കരാർ ലംഘിക്കുന്നു; ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ നിലകൊള്ളും’; ഖത്തർ അമീർ

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി. ഇസ്രയേൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിയത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ലെന്നും ഖത്തർ അമീർ വിമർശിച്ചു. ഗസ്സ പലസ്തീനിയൻ ഭൂഭാഗത്തിന്റെ അവിഭാജ്യഘടകമാണെന്നും ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ ഖത്തർ നിലകൊള്ളുമെന്നും അൽത്താനി വ്യക്തമാക്കി. ഖത്തറിനുനേരെ സെപ്തംബറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അമീർ അപലപിച്ചു, ഷൂറ കൗൺസിലിന്റെ ആദ്യയോഗത്തിലാണ് അമീറിന്റെ പരാമർശം. “പലസ്തീനിലെ എല്ലാ ഇസ്രയേലി നിയമലംഘനങ്ങളെയും നടപടികളെയും ഞങ്ങൾ ആവർത്തിച്ച് അപലപിക്കുന്നു. പ്രത്യേകിച്ച്…

Read More

കേരളത്തിലെ പ്രശസ്ത ട്രാവൽ യൂട്യൂബ് വ്ളോഗര്‍മാർ ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം: പ്രശസ്ത യൂട്യൂബ് വ്ളോഗര്‍മാർ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ. കണ്ണൂര്‍ ആര്‍ ടി ഒയില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ജനക്കൂട്ടം ഉണ്ടാക്കിയതിനുമാണ് പ്രശസ്ത യൂ ട്യൂബ് വ്ളോഗര്‍മാരായ ഈ ബുള്‍ ജെറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യം മുഴുവൻ യാത്ര ചെയ്യുന്ന ഇ ബുള്‍ ജെറ്റ് വ്ലോഗർമാർ എബിന്റെയും ലിബിന്റെയും വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ ടി ഒ പിടിച്ചെടുത്തിരുന്നു. വാഹനത്തില്‍ മറ്റുള്ളവര്‍ക്ക്…

Read More

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കടകൾ രാവിലെ 8 മുതൽ 2 മണി വരെ മാത്രം: വഴിയോരക്കച്ചവടം അനുവദിക്കില്ല

  കൊച്ചി: എറണാകുളത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പലചരക്കുകടകൾ, പഴം, പച്ചക്കറികൾ, മത്സ്യമാംസ വിതരണ കടകൾ, കോഴി വ്യാപാര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയായിരിക്കും പ്രവർത്തിക്കുക. ഹോട്ടലുകളും റെസ്റ്റോറൻറുകളും രാവിലെ എട്ടു മണി മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക….

Read More

ശബരിമല വിവാദത്തിൽ വിശദീകരണയോഗം നടത്താൻ എൽഡിഎഫ്; മന്ത്രി വി എൻ വാസവൻ പങ്കെടുക്കും

ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും.ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. പ്രാഥമികമായി രേഖകൾ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികൾ…

Read More

24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 37,69,524 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1045 പേർ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം ഇതോടെ 66,333 ആയി ഉയർന്നു. നിലവിൽ 8,01,282 പേരാണ് ചികിത്സയിൽ കഴിയുന്നത്. 29,019,09 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 10,12,367 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം…

Read More