Headlines

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധം: ഒരാൾ കൂടി പിടിയിൽ

  പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. സിപിഎം പ്രവർത്തകൻ പ്രശോഭാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട് ഇന്ന് രാവിലെ കേസിലെ പത്താംപ്രതി ജാബിറിന്റെ വീട് തീയിട്ട് നശിപ്പിച്ചിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും അഗ്നിക്കിരയാക്കി. മുസ്ലിം ലീഗുകാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അഭ്യൂഹം

Read More

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

  കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. (Kottarakkara tipper accident)     കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു….

Read More

മോശം കാലാവസ്ഥ: മംഗലാപുരത്തും കണ്ണൂരിലുമിറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി

  മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. ദുബൈയിൽ കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനവും മംഗലാപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതാത് വിമാനത്താവളങ്ങളിലേക്ക് പോകും. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും വിമാനം പുറപ്പെടാൻ വൈകുകയാണ്. പുലർച്ചെ…

Read More

അമേരിക്കയിൽ ഒരു ദിവസം 1808 മരണം; ലോകമെമ്പാടുമായി 17 ലക്ഷം കൊവിഡ് രോഗികൾ

കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,08,770 ആയി ഉയർന്നു. അമേരിക്കയിലാണ് നിലവിൽ സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1808 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്തെമ്പാടുമായി കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ മരണം 19,468 ആയി. ഫ്രാൻസിലും ബ്രിട്ടനിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ വീതം മരിച്ചു. ലോകത്ത് ആകെ മരണത്തിന്റെ പകുതിയിലധികം പേരും അമേരിക്ക, ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്…

Read More

താഴ്ന്നുകിടന്ന ലൈന്‍ മാറ്റണമെന്ന നിര്‍ദേശം KSEB അവഗണിച്ചു; മിഥുന്റെ ജീവനെടുത്തത് കടുത്ത അനാസ്ഥ

എട്ടാം ക്ലാസുകാരന്റെ മരണത്തിന് ഇടയാക്കിയ ദുരന്തം നടക്കുന്നതിന് ഏറെ മുമ്പ് തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നതായി കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ അധികൃതര്‍. വൈദ്യുതി ലൈനിനെക്കുറിച്ച് നാട്ടുകാര്‍ ഉള്‍പ്പെടെ സ്‌കൂള്‍ അധികൃതരോട് ആശങ്ക പ്രകടിപ്പിച്ചിട്ടും കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നു. കഴിഞ്ഞ മെയ് മാസം തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും ലൈന്‍ മാറ്റാനുള്ള യാതൊരു നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു താഴ്ന്നുകിടന്ന ലൈന്‍…

Read More

നിയന്ത്രണം തെറ്റിയ ലോറി ചെന്ന് പതിച്ചത് കിണറ്റിനുള്ളിൽ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് മുക്കത്ത് നിയന്ത്രണം തെറ്റിയ ലോറി കിണറിലേക്ക് മറിഞ്ഞു. മുക്കം പുൽപ്പറമ്പിന് സമീപത്താണ് അപകടം. കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കിണറ്റിലേക്ക് പാഞ്ഞുവീണത്. ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ വാഹനം പിന്നോട്ടു നീങ്ങുകയായിരുന്നു. അപകടം മനസ്സിലായതോടെ ഡ്രൈവറും ക്ലീനറും വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു.

Read More

പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ, ‘അവനൊപ്പം’; രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാ ദേവി കുഞ്ഞമ്മ

ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ.രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്.സത്യത്തിനൊപ്പമാണ് നില്കുന്നത് അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലെ പ്രതികരണത്തിൽ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ഉണ്ടായിട്ടുണ്ട്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്റെ പ്രശ്‌നം ആണിത്, പരാതികളിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 26 15 പേർക്ക് കൊവിഡ്, 31 മരണം; 3281 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

എംഎൽഎ കെയർ ആസ്റ്റർ വളന്റിയേഴ്‌സിന്റെ കീഴിൽ സൗജന്യ തൊഴിൽ പരിശീലനം

എംഎൽഎ കെയർ ആസ്റ്റർ വളന്റിയേഴ്‌സിന്റെ കീഴിൽ സൗജന്യ തൊഴിൽ പരിശീലനം മേപ്പാടി: അഡ്വ. ടി. സിദ്ദിഖിന്റെ എം എൽ എ കെയർ പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഡിഎം വിംസും സംയുക്തമായി നിർധനരായവർക്ക്‌ സൗജന്യ തൊഴിൽ പരിശീലനം നൽകുമെന്ന് ഡിഎം വിംസ് ഓപ്പറേഷൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ,ആസ്റ്റർ വോളന്റിയേഴ്‌സ് മേഖലാ മാനേജർ ഹസീം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ആറു മാസം ദൈർഖ്യമുള്ള…

Read More

പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബർ ആക്രമണം നടക്കുന്നെന്ന് ജി സുധാകരൻ

തനിക്കെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. മുഖ്യമന്ത്രിയ്ക്ക് താൻ അയച്ച കവിത എന്ന പേരിൽ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരിൽ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂർവ്വം അപമാനിക്കുകയാണ്. ഗുരുതര സൈബർ കുറ്റമെന്നും, സൈബർ പൊലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍…

Read More