സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തി വീഡിയോ പകര്‍ത്തി ഭീഷണിപെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍

സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍ മുത്തൂര്‍ കളത്തിപറമ്പില്‍ ഹുസൈന്‍, മുഹമ്മദ് സാദിഖ് എന്നിവര്‍ ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മലപ്പുറം തിരൂരാണ് സംഭവം നടക്കുന്നത്. സ്വവര്‍ഗ ബന്ധനത്തിനെന്നു പറഞ്ഞാണ് സംഘം വിളിച്ചു വരുത്തുന്നത്. ഓണ്‍ലൈന്‍ ആപ് വഴിയാണ് പ്രതികള്‍ ആളുകളെ വശത്താക്കുന്നത്. പണവും മറ്റ് കാര്യങ്ങളും പറഞ്ഞുറപ്പിച്ച ശേഷം വിളിച്ചു വരുത്തും. തുടര്‍ന്ന് ഇത് രഹസ്യമായി വീഡിയോയില്‍ പകര്‍ത്തും….

Read More

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: നാല് വര്‍ഷത്തിനു ശേഷം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52 പേരാണു പ്രതികള്‍. കൊല്ലം പറവൂര്‍ കോടതിയിലാണു ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.   2016 ഏപ്രില്‍…

Read More

ധീരജിന്റെ കൊലപാതകം; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ

  ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം. ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെയാണ്…

Read More

രാഷ്ട്രീയ ശരികള്‍ക്കായി വിട്ടുവീഴ്ചയില്ലാത്ത ഉറച്ചശബ്ദം; കോണ്‍ഗ്രസിലെ ഒറ്റയാന്‍; പിടി തോമസിന്റെ ഓര്‍മകള്‍ക്ക് നാല് വയസ്

മുന്‍ എംഎല്‍എ പി ടി തോമസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് നാലു വയസ്. നിലപാട് കൊണ്ടും സമീപനം കൊണ്ടും കോണ്‍ഗ്രസിലെ ഒറ്റയാനായിരുന്നു പി ടി തോമസ്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന പി ടി തോമസ് തന്റെ ബോധ്യങ്ങള്‍ക്കും ശരികള്‍ക്കുമൊപ്പം നിലകൊണ്ട നേതാവായിരുന്നു. രാഷ്ട്രീയത്തിലെ വംശനാശം നേരിടുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു പി ടി തോമസ്. സ്വന്തം നേട്ടങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമപ്പുറം ജനസേവനമാകണം രാഷ്ട്രീയപ്രവര്‍ത്തകന്റെ ലക്ഷ്യമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചു പി ടി. നിലപാടുകളില്‍ വിട്ടുവീഴ്ചകള്‍ക്ക് പി ടി തയാറായിരുന്നില്ല. വിമര്‍ശനത്തിന്റെയും നിര്‍ഭയത്തിന്റെയും…

Read More

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; കോഴിക്കോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകര പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തസ്ലീമ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. റോഡിൽ വീണ തസ്ലീമയുടെ ശരീരത്തിലേക്ക് ഇടിച്ച അതേ ബസ്സിൻ്റെ ടയർ കയറിയിറങ്ങി. കോഴിക്കോടു നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ടിപിഎസ്സ് ബസ്സാണ് ഇടിച്ചത്. ഈ ബസിൻ്റെ പിൻവശത്തെ ടയറാണ് ശരീരത്തിൽ കയറിയത്. പേരാമ്പ്ര കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ…

Read More

ഡൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; അനുമതി നൽകി സുപ്രീംകോടതി

ഡൽഹിയിൽ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുൻപും ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് കോടതി അനുമതി നൽകി. ഈ മാസം 18നും 21നും ഇടയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ ആണ് അനുമതി. പടക്കങ്ങൾ പൊട്ടിക്കാൻ സമയക്രമവും കോടതി നിശ്ചയിച്ചു. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതൽ പത്തുമണിവരെയും പടക്കങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹരിത പടക്കങ്ങൾ ഉണ്ടാക്കുന്ന ഇടങ്ങളിൽ പെട്രോളിംഗ് പരിശോധനകൾ നടത്തണം. വ്യാജ പടക്കങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ്…

Read More

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് രാഹുൽ പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളടക്കം അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. നേരത്തെ രാഹുലും മുദ്ര വെച്ച കവറിൽ തെളിവുകൾ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴുദിവസമായി രാഹുൽ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു യുവതി…

Read More

അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; വിധി ഈ മാസം 22ന്

സിസ്റ്റർ അഭയ കൊലപാതക കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം 22ന് കേസിൽ വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ പൂർത്തിയായത്. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി വരുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം കോടതിയിൽ പൂർത്തിയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫാദർ കോട്ടൂർ വാദിച്ചത്. മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ…

Read More

നിര്യാതയായി അക്കാമ (64)

ചുള്ളിയോട് കുറുക്കൻകുന്ന് ചെറുപുറത്ത് കുര്യൻ്റെ ഭാര്യ അക്കാമ (64) നിര്യാതയായി. മക്കൾ: ഷാജി, ഷീജ (വയനാട് മിൽക്ക്, ബത്തേരി ) മരുമക്കൾ: ബിനോയി (ബി.ആർ.സി ബീനാച്ചി), സിജി

Read More

ടിക്കറ്റുകള്‍ പണം നല്‍കി വാങ്ങുക; എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള കടം വീട്ടാന്‍ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം

  ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറിയതിന് പിന്നാലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ടിക്കറ്റ് ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു. എയര്‍ ഇന്ത്യയ്ക്ക് വിവിധ മന്ത്രാലയങ്ങള്‍ യാത്ര ചെലവ് ഇനത്തില്‍ നല്‍കാനുള്ള തുക വേഗത്തില്‍ തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇനി മുതല്‍ മന്ത്രാലങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്നും ടിക്കറ്റ് എടുക്കുന്നതിന് പണം നല്‍കണമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും / വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍…

Read More