തെക്കൻ ജില്ലകളിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാൻ കാരണമായി. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Read More

സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് തീയറ്ററിൽ മാസ്റ്റർ പ്രദർശനം വൈകി; ആരാധകർ പ്രതിഷേധിക്കുന്നു

സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് അപ്‌സര തീയറ്ററിൽ മാസ്റ്ററിന്റെ പ്രദർശനം വൈകി. ഇതോടെ വിജയ് ആരാധകർ തീയറ്ററിന് മുന്നിൽ പ്രതിഷേധിച്ചു. പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് തീയറ്റർ ഇന്ന് തുറന്നത്. പ്രൊജക്ടറിന് സംഭവിച്ച തകരാറിനെ തുടർന്നാണ് പ്രദർശനം വൈകിയത്. രാവിലെ തന്നെ നൂറുകണക്കിന് ആരാധകരാണ് തീയറ്ററിന് മുന്നിലെത്തിയത്. പ്രദർശനം വൈകിയതോടെ പ്രതിഷേധം ആരംഭിക്കുകയും പോലീസ് എത്തി ആരാധകരെ പിരിച്ചു വിടുകയുമായിരുന്നു. മറ്റൊരു പ്രൊജക്ടർ എത്തിച്ച് പ്രദർശനം നടത്താൻ ശ്രമിക്കുകയാണെന്ന് തീയറ്റർ ഉടമകൾ പ്രതികരിച്ചു ഗംഗാ തീയറ്ററിലും സാങ്കേതിക…

Read More

ടോക്യോ ഒളിമ്പിക്‌സ്: വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്

  ടോക്യോ ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്. ഹീറ്റ്‌സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. 23.85 സെക്കൻഡിലാണ് ദ്യുതി ഓടിയെത്തിയത്. അമേരിക്കൻ താരം ജെന്ന പ്രാൻഡിയും ഗാബി തോമസും സെമിയിൽ പ്രവേശിച്ചു. വനിതകളുടെ 200 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ കെന്നി ഹാരിസൺ സെമിയിൽ കടന്നു.

Read More

ലോകകപ്പ് സന്നാഹം; ഓസിസിനെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ദുബയ്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ജയം. 13 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. 153 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. രോഹിത്ത് ശര്‍മ്മ(41 പന്തില്‍ 60), കെ എല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരാണ് ഇന്ത്യക്കായി ഇന്ന് തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് നേടിയത്. സ്റ്റീവ് സ്മിത്ത്…

Read More

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി: പുതിയ പ്ലാറ്റ്ഫോം ഓണത്തിന്

  അഞ്ച് കോടി മുടക്കി ഓണത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കെയാണ് ഒ.ടി.ടി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്. ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. അ‌ഞ്ച്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് കെ.എസ്.എഫ്.ഡി.സി നാളെ സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ വിശദമായി പദ്ധതി രേഖ തയ്യാറാക്കും. ഈ…

Read More

അപ്രതീക്ഷിത തീരുമാനവുമായി ഇസുരു ഉദാന; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

  ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നുവെന്ന് ഉദാന പ്രതികരിച്ചു എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഉദാന സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഉദാനക്ക് എല്ലാ വിധ ആശംസകളും നേർന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡും രംഗത്തുവന്നിട്ടുണ്ട്. ശ്രീലങ്കക്ക് വേണ്ടി വെറും 21 ഏകദിനങ്ങളും 35 ടി20 മത്സരങ്ങളും മാത്രമാണ് ഉദാന കളിച്ചിട്ടുള്ളത്….

Read More

വയനാട് ജില്ലയിൽ  കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ സ്ഥലങ്ങൾ

വയനാട് ജില്ലയിൽ  കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ സ്ഥലങ്ങൾ കല്‍പ്പറ്റ നഗരസഭയിലെ 2,3,4,5,6,8,11,12,13,14,15,17,18,23,24,27,28 ഡിവിഷനുകളും, എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9,10 എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍ പുറത്ത്; പോര്‍ച്ചുഗല്‍-ഓസ്ട്രിയ ഫൈനല്‍

ഫിഫ അണ്ടര്‍ -17 ഫുടോബോള്‍ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായി. ആവേശം നിറഞ്ഞുനിന്ന രണ്ടാം സെമി പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെതിരെ 6-5ന് ജയിച്ചാണ് പോര്‍ച്ചുഗല്‍ കലാശപ്പോരിലേക്കെത്തുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു. നേരത്തെ ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ആസ്ട്രിയ ഫൈനലില്‍ പ്രവേശിച്ചത്. മൂന്നാം സ്ഥാനക്കാക്കായുള്ള മത്സരവും ഫൈനല്‍ മത്സരവും വ്യഴാഴ്ച…

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. നിതീഷ് കുമാർ ഒഴിയുന്ന പശ്ചാത്തലത്തിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആണ് ധാരണ. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി…

Read More

വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു

  തെക്കൻ വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ഇന്ത്യക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മരിച്ചത് ആന്ധ്രാ പ്രദേശ്, തെലങ്കാന സ്വദേശികൾ ആണെന്നാണ് പ്രാഥമിക വിവരം. 21 പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10.30 നാണ് അപകടം ഉണ്ടായത്. തിരച്ചിൽ തുടരുന്നതായി ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു .     ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന്…

Read More