‘കുറ്റവാളികൾ ശിക്ഷിക്കപ്പെടും, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി വിശദമായ ചർച്ചയ്ക്ക് ശേഷം’, പി എസ് പ്രശാന്ത്

ശബരിമല സ്വര്ണമോഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി ഇന്നത്തെ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാർ എന്ന് കോടതി ശിക്ഷിച്ചാൽ മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവെക്കാൻ കഴിയൂ. അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്മാർട്ട് ക്രിയേഷനിൽ രേഖകൾ കാണാതായ സംഭവം എസ്ഐടി സംഘം അന്വേഷിക്കട്ടെ. സത്യം എന്തായാലും പുറത്തുവരും.കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ…

Read More

നവംബര്‍ ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല

നവംബര്‍ ഒന്നുമുല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല. ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് ലഭിക്കൂ. നവംബര്‍ ഒന്നു മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. കൈഒഎസില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാക്കാനും. അതേസമയം, നവംബര്‍ ഒന്നിന് ശേഷം…

Read More

ലക്ഷദ്വീപിന് കേരളത്തിന്റെ ഐക്യദാർഢ്യം: നിയമസഭ ഇന്ന് പ്രമേയം പാസാക്കും

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും. അഡ്മിനിസ്ട്രേറ്ററുടെ വികലമായ പരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് നിയമസഭ ഭരണ പ്രതിപക്ഷ ഭേദമന്യേ ഐക്യദാർഢ്യം പ്രകടിപ്പിക്കും. മുഖ്യമന്ത്രിയാണ് ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് കെ കെ ശൈലജ തുടക്കമിടും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങിവെക്കുന്നത്. സിപിഎം വിപ്പ് കൂടിയാണ് കെ കെ ശൈലജ. നന്ദി പ്രമേയ ചർച്ച…

Read More

നക്ഷത്രം തൂക്കുന്നതിനിടെ മേക്കപ്പ്മാൻ മരത്തിൽ നിന്ന് വീണു മരിച്ചു

  വയനാട് പുൽപ്പള്ളി സ്വദേശിയും സിനിമാ താരം നിവിൻ പോളിയുടെ അസിസ്റ്റൻറ് മേക്കപ്പ് മാനുമായിരുന്നു ഷാബു പുൽപ്പള്ളിയാണ് മരിച്ചത്. വയനാട് ശശിമലയിലെ വീട്ടിൽ നക്ഷത്രം തൂക്കാൻ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിനിമ മേക്ക പ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരാ ണ് സംസ്ക്കാരം ഉച്ചയ്ക്ക് 2 ന് .

Read More

ഗതാഗത കുരുക്കിന് പരിഹാരം; ആറ് പുതിയ ബൈപ്പാസുകള്‍

ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചു.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയിൽ നിന്ന് ഈ വർഷം 200…

Read More

പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേത്; പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ’; കടകംപള്ളി സുരേന്ദ്രൻ

പ്രതിപക്ഷനേതാവിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷനേതാവ് വനവാസത്തിന് പോകണമെന്നും കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളിച്ചു. അധികാരത്തിന് വേണ്ടി ആർത്തി മുത്ത ആളുടേത് പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദ്വാരപാലക ശിൽപം കടകംപള്ളി സുരേന്ദ്രൻ ഇടനില നിന്ന് കോടീശ്വരന് വിറ്റു എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. അദ്ദേഹത്തിന് ആണത്തവും, തന്റേടവും ഉണ്ടെങ്കിൽ അത് തെളിയിക്കണമെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ…

Read More

ജോവാൻ ഗാംപർ ട്രോഫി ബാഴ്‌സലോണയ്ക്ക്

  കറ്റലോണിയ: സൂപ്പർ താരം ലയണൽ മെസിയുടെ പടിയിറക്കത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ജോവാൻ ഗാംപർ ട്രോഫിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ കീഴടക്കിയത്. മെംഫിസ് ഡെപെയ്, മാർട്ടിൻ ബ്രാത്ത്വെയ്റ്റ്, റിക്വി പുയിഗ് എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറർമാർ. മൂന്നാം മിനിറ്റിൽ തന്നെ മെംഫിസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. യൂസഫ് ഡെമിറാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഇരു ടീമിനും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല. 45-ാം മിനിറ്റിൽ സൂപ്പർതാരം…

Read More

വിദ്യാർഥിനികളുടെ പരാതി; അധ്യാപകനെതിരെ മലപ്പുറത്ത് പോക്‌സോ കേസ്

  മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്. എടക്കര സിപിഎം ഏരിയ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് കേസെടുത്തത്. അധ്യാപകൻ മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ് സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജ് സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ. നാല് വിദ്യാർഥികളുടെ പരാതിയിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മജിസ്‌ട്രേറ്റ് വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

അമ്മയെ നയിക്കാന്‍ സ്ത്രീകള്‍ വരട്ടേ, മറ്റുള്ളവര്‍ മാറി കൊടുക്കട്ടെ: മന്ത്രി സജി ചെറിയാന്‍

കേരള ഫിലിം കോണ്‍ക്ലേവിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. വലിയ വ്യവസായ ശൃംഖലയായി സിനിമയെ മാറ്റും. അന്താരാഷ്ട്ര തലത്തില്‍ സിനിമ ടൂറിസം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തില്‍ സ്ത്രീകള്‍ വരട്ടെയെന്ന് അദ്ദേഹം നിലപാടറിയിച്ചു. പ്രസിഡന്റും സെക്രട്ടറിയുമായി സ്ത്രീകള്‍…

Read More