കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി; സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമെന്ന് ക്ലിമീസ് ബാവ

ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്ര‌തിഷേധം. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തു. അറസ്റ്റിലായ സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര…

Read More

കോവിഡ് പ്രതിരോധം:  സുൽത്താൻ ബത്തേരി നഗര സഭ അടക്കം വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ

സുൽത്താൻ ബത്തേരി:ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻ മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ , സുൽത്താൻ ബത്തേരി നഗര സഭകളിലുമാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

Read More

ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ അതിർത്തിയിലേക്ക് എത്തരുത്; ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

  യുക്രൈനിൽ യുദ്ധം തുടരവെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി എംബസി. ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുത്. യുക്രൈൻ അതിർത്തികളിൽ സാഹചര്യം മോശമാകുകയാണ്. അതിർത്തി വഴി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ പൗരൻമാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തിയിലേക്ക് കടക്കാതിരിക്കുന്നതാകും സുരക്ഷിതം. നിർദേശം ലഭിക്കുന്നത് വരെ കിഴക്കൻ മേഖലയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കൊവിഡ്, 27 മരണം; 7330 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂർ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂർ 337, പത്തനംതിട്ട 203, കാസർഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി സോമശേഖരൻ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി…

Read More

തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; സ്‌കൂളുകളും കോളജുകളും തുറന്നു, രാത്രി കർഫ്യു പിൻവലിച്ചു

  കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി നിലവിലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ പിൻവലിച്ച് തമിഴ് നാട്. പ്രതിദിന പോസിറ്റീവ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ആണ് ഇളവുവരുത്തിയത്. നഴ്‌സറിയും കിന്റർഗാർട്ടനും ഒഴികെയുള്ള സ്‌കൂളുകളും കോളേജുകളും തുറന്നു. നേരിട്ടുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കോവിഡ് സുരക്ഷയെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകൾ ആരംഭിച്ചത്. രാത്രി കർഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒത്തുചേരലിനുള്ള നിയന്ത്രണം…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ആദ്യത്തെ ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴ്ചത്തേക്ക് മാറ്റി. ഹർജി പരി​ഗണിക്കുന്നത് വരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും. സർക്കാരിന് വേണ്ടി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഹാജരാകും. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. പരാതിയിൽ കഴമ്പുണ്ടെന്നും രാഹുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സർക്കാർ കോടതിയെ…

Read More

അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. 22ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് 24ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

Read More

കോൺ​ഗ്രസ് നേതാക്കളുടെ വിമർശനം; ‘ആർക്കെതിരെയും ഒരു പരാതിയുമില്ല, വിമർശനവുമില്ല’; ശശി തരൂർ‌

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ പ്രതികരിച്ച് ഡോ. ശശി തരൂർ എംപി. ആരെ കുറിച്ചും ഒന്നും പറയുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. വിമർശനങ്ങളിൽ ആർക്കെതിരെയും ഒരു പരാതിയുമില്ലെന്നും വിമർശനവും ഇല്ലെന്നും ശശി തരൂർ വ്യക്തമാക്കി. ശശി തരൂരിനെ വിമർശിച്ച് കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും രം​ഗത്തെത്തിയിരുന്നു. ശശി തരൂരിനെ കോൺഗ്രസിനൊപ്പം കൂട്ടുന്നില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തരൂരിനൊപ്പമുള്ളവർ കോൺഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നവരെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ രക്തം സിരകളിൽ ഓടുന്ന ആരും ഇന്ദിരാഗാന്ധിയെ വിമർശിക്കാൻ തയ്യാറാകില്ല….

Read More

Opportunity in Canara Bank Securities

Opportunity in Canara Bank Securities Canara Bank Securities Ltd., a subsidiary of Canara Bank, has invited applications for 12 vacancies in the General and Special Recruitment categories at its Mumbai and Bangalore headquarters. JOIN OUR WHATSAPP JOB GROUP General Recruitment 7 Deputy Manager (2), Assistant Manager (3), Junior Officer (2) Special Recruitment 5: Deputy Manager…

Read More

സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം 9 മുതൽ 5 വരെയായി നിചപ്പെടുത്തി,വ്യാപാരി വ്യവസായി ഏകോപന സമിതി

സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നിചപ്പെടുത്തി. അവശ്യസാധനങ്ങൾ ഉൾപ്പടെ വിൽപ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം, കൊവിഡ് പ്രതിസന്ധി കഴിയുന്നത് വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയായി നിചപ്പെടുത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് പ്രസിഡണ്ട് അറിയിച്ചു. മെഡിക്കൽ ഷോപ്പുകൾ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Read More