വയനാട്ടിൽ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി

സി.ആർ.പി.സി സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി.  അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന്‌ വിലക്ക്‌ ഉണ്ട്‌. താഴെ പറയുന്ന സാഹചര്യങ്ങളിൽ മാത്രം കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ അഞ്ചിൽ കൂടുതൽ ആളുകൾക്ക്‌ ഒത്തു ചേരാം. എന്നാൽ മാസ്ക്ക്‌, ശാരീരിക അകലം, സോപ്പ്‌/സാനിട്ടൈസർ ഉപയോഗം മുതലായവ കൃത്യമായും പാലിക്കണം.
ഇളവുകൾ ഇങ്ങനെ…
1. കല്യാണങ്ങൾക്ക്‌ പരമാവധി 50 ആളുകൾ
2. മരണാനന്തര ചടങ്ങിൽ പരമാവധി 20 ആളുകൾ
3. സർക്കാർ/ സാമൂഹിക/ രാഷ്ട്രീയ/ മറ്റ്‌ ഇൻഡോർ സാംസ്കാരിക പരിപാടികളിൽ പരമാവധി 20 ആളുകൾ
4. ആരാധനാലയങ്ങളിൽ പരമാവധി 40 ആളുകൾ
5. മാർക്കറ്റ്, കടകൾ, ബാങ്കുകൾ, ഓഫീസുകൾ, ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ, പൊതു ഗതാഗതം മുതലായവയിൽ (കോവിഡ്‌ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച്‌ കൊണ്ട്)
എല്ലാ അവസരത്തിലും കൃത്യമായ കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കണം. കണ്ടൈൻമന്റ്‌ സോണുകളിൽ ബാധകമായ നിയന്ത്രണങ്ങൾക്ക്‌ ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല.
പ്രായമായവർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, മറ്റ്‌ അസുഖങ്ങൾ ഉള്ളവർ എന്നിവർ കഴിവതും പുറത്ത്‌ പോകാതെ സ്വയം സുരക്ഷിതരായിരിക്കണം എന്നും അഭ്യർത്ഥിക്കുന്നു.