Headlines

കുടുംബത്തിൻറെ ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിക്കുന്നു; പരാതിയുമായി ഗോപാലകൃഷ്ണന്റെ കുടുംബം

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പരാതിയുമായി പ്രതിയായ ഗോപാലകൃഷ്ണന്റെ കുടുംബം. പറവൂർ സ്റ്റേഷനിലാണ് കോൺഗ്രസിന്റെ പറവൂർ മണ്ഡലം സെക്രട്ടറി സി കെ ഗോപാലകൃഷ്ണന്റെ ഭാര്യ പരാതി നൽകിയത്. കുടുംബത്തിൻറെ ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിക്കുന്നുവെന്നും സഹോദരൻറെ കുടുംബത്തിൻറെ ഫോട്ടോ പോലും വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കൂടുതൽ തെളിവുകൾ കെ ജെ ഷൈൻ സമർപ്പിച്ചു. വൈപ്പിൻ എം എൽ…

Read More

കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന് മാതൃകയായി ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും

വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിന് വാക്‌സിന്‍ കുത്തിവെക്കാനുള്ള തീരുമാനവുമായി യുഎസിലെ മുന്‍ പ്രസിഡന്റുമാര്‍. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് വാക്‌സിനില്‍ പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്യമായി വാക്‌സിന്‍ കുത്തിവെക്കുമെന്ന് അറിയിച്ചത്. വാക്സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ടെലിവിഷന്‍ ഷോയിലാണ് വാക്സിന്‍ സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പറഞ്ഞു. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.      

Read More

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; പരാതിക്കാരിയുടെ മൊഴിയെടുക്കാൻ വിദഗ്ധസമിതി

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ, പരാതിക്കാരിയുടെ മൊഴിയെടുക്കാൻ വിദഗ്ധസമിതി. ചികിത്സാരേഖയുമായി മറ്റന്നാൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഡോക്ടർ രാജീവ് കുമാറിനെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തും. അതേസമയം ഗൈഡ് വയർ നീക്കം ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ചികിത്സാ രേഖയുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകാനാണ് യുമയ്യയ്ക്ക് നിർദ്ദേശം നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇത് സംഭന്ധിച്ച് സുമയ്യയ്ക്ക് കത്തു നൽകിയത്. യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറും…

Read More

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ പിടി അയയുന്നു; ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് ​​​​​​​

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായി വേണ്ടത് വെറും 122 റൺസ് മാത്രമാണ്. മൂന്നാം ദിനം ഇന്ത്യ 266 റൺസിന് ഓൾ ഔട്ടായിരുന്നു. 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ആക്രമിച്ചു കളിച്ച ഇന്ത്യയുടെ അതേ ശൈലി തന്നെയാണ് ദക്ഷിണാഫ്രിക്കയും പിന്തുടർന്നത്. ഓപണർമാരായ മർക്രാമും എൽഗറും ചേർന്ന് പത്തോവറിൽ…

Read More

രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു, മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി; കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പൊലീസുമാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ മുരളീധരൻ ചോദിച്ചു….

Read More

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ – 34, വാണിമേല്‍ – 3, വില്യാപ്പളളി – 2, തിരുവമ്പാടി – 2, ചൂലൂര്‍ – 1, പുറമേരി – 1, ഓമശ്ശേരി – 2, ചോറോട് – 3, വടകര – 4, കോടഞ്ചേരി – 2, കൊയിലാണ്ടി – 1, തിരുവളളൂര്‍ – 1, കടലുണ്ടി – 1, കായകൊടി – 3, കൂത്താളി…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം; സിപിഐ തന്നെയാണ് മുന്നണിയിലെ രണ്ടാം കക്ഷി

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളികളെ അതിജീവിക്കാൻ എൽ ഡി എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. എൽ ഡി എഫിൽ സിപിഐ രണ്ടാംകക്ഷിയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോൺഗ്രസ് ആണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണ്. സ്വർണം ആര് അയച്ചു,…

Read More

വയനാട് പനമരം പൊ​​ലീ​​സ് സ്​​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ മു​​ഖം​​മൂ​​ടി ആ​​ക്ര​​മ​​ണ​​വും ക​​ള​​വു​​ക​​ളും തു​​ട​​ർ​​ക്ക​​ഥ

  പ​​ന​​മ​​രം: പൊ​​ലീ​​സ് സ്​​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ മു​​ഖം​​മൂ​​ടി ആ​​ക്ര​​മ​​ണ​​വും ക​​ള​​വു​​ക​​ളും തു​​ട​​ർ​​ക്ക​​ഥ. ഒ​​രു മാ​​സ​​മാ​​യി പ​​ന​​മ​​ര​​ത്തും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഒ​​റ്റ​​പ്പെ​​ട്ട വീ​​ടു​​ക​​ളി​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും ക​​വ​​ർ​​ച്ച​ശ്ര​​മ​​ങ്ങ​​ളും പ​​ട്ടാ​പ്പ​​ക​​ൽ ന​​ട​​കുക​​യാ​​ണ്. ക​​ഴി​​ഞ്ഞ​മാ​​സം നെ​​ല്ലി​​യ​​മ്പ​​ത്ത് റി​​ട്ട. അ​​ധ്യാ​​പ​​ക​​ൻ കേ​​ശ​​വ​​ൻ മാ​​സ്​​​റ്റ​​റും ഭാ​​ര്യ പ​​ത്മാ​​വ​​തി​​യും വെ​​ട്ടേ​​റ്റ് മ​​രി​ച്ച​​തി​െ​​ൻ​​റ ന​​ടു​​ക്ക​​ത്തി​​ൽ​​നി​​ന്ന്​ മു​​ക്​​​ത​​മാ​കു​​ന്ന​​തി​നു​ മു​​മ്പാ​ണ്​ ​പ്ര​​ദേ​​ശ​​വാ​​സി​​ക​​ളി​​ൽ ഭീ​​തി​​വ​​ർ​​ധി​​പ്പി​​ച്ച്​ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​ത്. നെ​​ല്ലി​​യ​​മ്പ​​ത്തെ വാ​​ഴ​​ക്ക​​ണ്ടി ദേ​​വ​​ദാ​​സി​െ​​ൻ​​റ വീ​​ട്ടി​​ൽ അ​​ജ്ഞാ​​ത സം​​ഘം എ​​ത്തി​​യി​​രു​​ന്നു. നാ​​യ്​ കു​​ര​​ക്കു​​ന്ന ശ​​ബ​​ദം​​കേ​​ട്ട് വീ​​ട്ടു​​കാ​​ർ ജ​​ന​​ൽ തു​​റ​​ന്നു​​നോ​​ക്കു​​മ്പോ​​ഴേ​​ക്ക് അ​​ജ്ഞാ​​ത സം​​ഘം ര​​ക്ഷ​​പ്പെ​ടു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​ന​​ടു​​ത്ത ദി​​വ​​സം നെ​​ല്ലി​​യ​​മ്പം…

Read More

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക് പൊലീസ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.

Read More

ഗസയിൽ ഇസ്രയേലിന്റെ കരയാക്രമണം രൂക്ഷം; 83 പേർ കൂടി കൊല്ലപ്പെട്ടു, നഗരങ്ങളിലേക്ക് ഇരച്ചുകയറി സൈന്യം

ഗസയിൽ ഇസ്രയേലിന്റെ കരയാക്രമണം തുടരുന്നു.83 പേർ കൂടി കൊല്ലപ്പെട്ടു.വടക്കൻ ഗസ്സയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഷെയ്ഖ് റദ്വാൻ നഗരത്തിലേക്ക് ടാങ്കുകളും സൈനികവാഹനങ്ങളും ഇരച്ചുകയറി. ഇതിനിടെ ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നിർദേശിച്ചു. ഇസ്രയേലിന്റെ ഗസ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമെന്നും യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഗസയിലെ ഇസ്രയേൽ ആക്രമണം വംശഹത്യയെന്ന് അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്‌സ് പറഞ്ഞു. ദോഹ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഖത്തർ പരാതി നൽകും. ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍…

Read More