മുഖ്യമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ച് ചൂരൽമല നിവാസികൾ; നന്ദി പറഞ്ഞ് മടക്കം, വീട്ടിലേക്കുള്ള കയറി താമസത്തിനും ക്ഷണം

മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അവസാന പരസ്യ പ്രചാരണ ദിനത്തിലായിരുന്നു സന്ദർശനം. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്തെത്തിയത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. വീട്ടിലേക്കുള്ള കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നാണ് ദുരന്തബാധിതരുടെ ആഗ്രഹം. കയറി താമസത്തിൻ്റെ ക്ഷണത്തിന് നമുക്ക് നോക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയോട് സംസാരിച്ച് കൂടിക്കാഴ്ച്ച നടത്താനാണ് ഇവർ ധർമ്മടത്തേയ്ക്ക് എത്തിയത്. വിഷുവിന് കയറി താമസം നടത്താനാകുമെന്നും മുഖ്യമന്ത്രി…

Read More

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായികമന്ത്രി രാജി കത്ത് കൈമാറിയത്. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൻ രാജിവെക്കുന്നത് എന്നാണ് രാജി കത്തിൽ വ്യക്തമാക്കുന്നത്. മന്ത്രിസഭയിലെ മമതാ ബാനർജിയുടെ വിശ്വസ്തരിലൊരാളാണ് അരൂപ് ബിശ്വാസ്. മെസി പങ്കെടുത്ത പരിപാടിയുടെ സംഘാടകവീഴ്ച പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് കായിക മന്ത്രിയുടെ രാജി….

Read More

പ്രഭാത വാർത്തകൾ

  🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ‘ഈ രാജ്യത്ത് രാജവാഴ്ചയല്ല ഉള്ളത്. ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ലെന്നും സര്‍ക്കാരിന് കര്‍ഷകരോട് സംസാരിക്കേണ്ടി വരുമെന്നും രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു. 🔳സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബര്‍ കുറ്റങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടങ്ങിയ സുരക്ഷാ…

Read More

24 മണിക്കൂറിനിടെ 66,999 പേർക്ക് കൊവിഡ്, 942 മരണം; രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി ഉയർന്നു. 6,53,622 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 16,95,982 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 942 പേരാണ് രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ 47,033 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലാണ്…

Read More

ലഖിംപൂർ ഖേരി കേസ്; കുറ്റപത്രം സമർപ്പിച്ചു

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 5000 പേജുള്ള ചാർജ് ഷീറ്റാണ് സമർപ്പിച്ചത്. കേസിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ആശിഷ് മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന്റെ പേരിലുള്ള വകുപ്പുകളും കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്. പ്രതിപട്ടികയിൽ അജയ് കുമാർ മിശ്രയുടെ ബന്ധുവായ വീരേന്ദ്ര ശുക്ളയും…

Read More

തിരിച്ചുവരവുണ്ടാകണമെങ്കിൽ എഐസിസിക്ക് പുതിയ നേതൃത്വം വരണമെന്ന് ശശി തരൂർ

  എഐസിസിക്ക് നേതൃമാറ്റം ഉടനുണ്ടാകണമെന്ന് ശശി തരൂർ എംപി. അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടനുണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂർ പറഞ്ഞു സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷേ സ്ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യം നേതാക്കൾക്കിടയിലുണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നുണ്ടെങ്കിൽ ഉടനുണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണി ആവശ്യമാണെന്നും തരൂർ പറഞ്ഞു

Read More

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; മൂന്ന് പേർക്ക് പരുക്ക്​​​​​​​

  മൂന്നാറിൽ കാർ 150 അടി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് ഖന്ന(47)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. മൂന്നാറിൽ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു വിനോദ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊളുക്കുമലയിലേക്കുള്ള യാത്രക്കിടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്.  

Read More

‘ജോസ്.കെ.മാണി എൽഡിഎഫിൽ സജീവം, ഊഹാപോഹങ്ങൾക്ക് സാഹചര്യമില്ല’; എം എ ബേബി

ജോസ് കെ മാണി എൽഡിഎഫിൽ സജീവമാണെന്നും ഊഹാപോഹങ്ങൾക്ക് സാഹചര്യമില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണങ്ങള ഒന്നിച്ചുള്ള പ്രതിഷേധത്തിന് കേരള കോൺഗ്രസുമുണ്ട്. തെരഞ്ഞെടുപ്പിൽ സീറ്റുകൾ വെച്ചുമാറണമോയെന്നത് എൽഡിഎഫ് തീരുമാനിക്കും. അതിനുശേഷം സ്ഥാനാർഥികളെ തീരുമാനിക്കും. യുഡിഎഫിലെപോലെ പ്രശ്നങ്ങൾ എൽഡിഎഫിലില്ല. എൽഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തിൽ ജോസ് കെ മാണി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിലാണ് ജോസ് കെ മാണി എൽഡിഎഫിൽ തുടരുമെന്നും എൽഡിഎഫിനൊപ്പം ആണെന്നും…

Read More

ട്രെയിനില്‍ കുഴഞ്ഞുവീണു; ആംബുലന്‍സ് സഹായം കിട്ടാതെ യുവാവ് മരിച്ചു; യുവാവിനെ പ്ലാറ്റ്‌ഫോമില്‍ കിടത്തിയത് അരമണിക്കൂറോളം

തൃശ്ശൂരില്‍ ആംബുലന്‍സ് കിട്ടത്താതിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് അരമണിക്കൂറാണ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തിയത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്. ട്രെയിന്‍ ഷോര്‍ണൂര്‍ പിന്നിട്ടതോടെയാണ് യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ഒപ്പം ഉണ്ടായിരുന്നവര്‍ ടിടിഇ അറിയിച്ചാണ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിച്ചത്….

Read More

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 10 പേരിൽ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ ആകാത്ത ഒരു മൃതദേഹത്തിന്റെയും മറ്റ് മൃതദേഹഭാഗങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരമാവധി നാലുദിവസം കൊണ്ട് ഡിഎൻഎ പരിശോധന പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ലൈസൻസി സതീഷ് മുണ്ടത്തിക്കോട് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഇന്നലെ തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണും ഇന്നലെ…

Read More